Image

വിദഗ്‌ധ ചികിത്സയ്‌ക്ക്‌ അഭിലാഷ്‌ ടോമി ഡല്‍ഹി സൈനിക ആശുപത്രിയില്‍

Published on 07 October, 2018
വിദഗ്‌ധ ചികിത്സയ്‌ക്ക്‌ അഭിലാഷ്‌ ടോമി ഡല്‍ഹി സൈനിക ആശുപത്രിയില്‍

ന്യൂഡല്‍ഹി: പായ്‌വഞ്ചി മത്സരത്തിനിടെ അപകടത്തില്‍ പരിക്കേറ്റ മലയാളി കമാന്‍ഡര്‍ അഭിലാഷ്‌ ടോമിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍റ്‌ റഫറല്‍ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌.

ഗോള്‍ഡന്‍ ഗ്ലോബ്‌ പായ്‌ വഞ്ചി പ്രയാണത്തിനിടെ പരിക്കേറ്റ നാവിക കമാന്‍ഡര്‍ അഭിലാഷ്‌ ടോമി ഇന്നലെയാണ്‌ ഇന്ത്യയിലെത്തിയത്‌. സെപ്‌റ്റംബര്‍ 21 നാണ്‌ കമാന്‍ഡര്‍ അഭിലാഷ്‌ ടോമിയുടെ തുരിയ എന്ന പായ്‌ വഞ്ചി അപകടത്തില്‍പ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക