Image

ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്‍മാറില്ലെന്ന്

Published on 07 October, 2018
ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്‍മാറില്ലെന്ന്
തിരുവനന്തപുരം വിശ്വാസത്തെ രക്ഷിക്കാന്‍ ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്‍മാറില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലയോടും അയ്യപ്പനോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടത്തെ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

തീര്‍ഥാടന കേന്ദ്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇത്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഈ പ്രതിഷേധം. എ.കെ.ഗോപാലനു പോലും ശബരിമലയുടെ വിശ്വാസത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നു 

തുലാമാസ പൂജയ്ക്കുതന്നെ സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാകും.  വിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. 

പത്തിനും അന്‍പതുവയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലകയറുന്നതു തടയാന്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ സംവിധാനം ഒഴിവാക്കും. അടുത്ത ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീംകോടതി വിധിപ്രകാരം പമ്പയിലും ശബരിമലയിലും സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനുപിന്നാലെയാണു ദേവസ്വം കമ്മിഷണര്‍ മാധ്യമങ്ങളെ കണ്ടത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക