Image

യുവതിക്കയച്ച പ്രണയ വാട്‌സാപ്പ്‌ ചാറ്റിന്‌ മാപ്പ്‌ പറഞ്ഞ്‌ ചേതന്‍ ഭഗത്‌

Published on 07 October, 2018
യുവതിക്കയച്ച പ്രണയ വാട്‌സാപ്പ്‌ ചാറ്റിന്‌ മാപ്പ്‌ പറഞ്ഞ്‌ ചേതന്‍ ഭഗത്‌

മുംബയ്‌: തനിക്കെതിരെ ഉയര്‍ന്ന വാട്‌സാപ്പ്‌ ചാറ്റ്‌ ആരോപണത്തില്‍ പ്രതികരിച്ച്‌ പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്‌. ചേതന്‍ തനിക്കയച്ച പ്രണയസന്ദേശങ്ങള്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തക പുറത്തുവിട്ടതോടെയാണ്‌ വിവാദമുയര്‍ന്ന്‌ത്‌.

ചേതന്‍ ഭഗത്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വാട്‌സാപ്പ്‌ ചാറ്റാണ്‌ യുവതി പുറത്തുവിട്ടത്‌. അതേസമയം താങ്കള്‍ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും അവര്‍ പറയുന്നുണ്ട്‌.

താന്‍ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനാണെന്ന്‌ തോന്നുന്നില്ലേ എന്നാണ്‌ ഭഗത്‌ തിരിച്ച്‌ ചോദിക്കുന്നത്‌. വിവാഹിതനാണെങ്കിലും കുറേ നാളുകള്‍ക്ക്‌ ശേഷമാണ്‌ ഒരു സ്‌ത്രീ തന്നെ ആകര്‍ഷിക്കുന്നതെന്നും ചേതന്‍ പറയുന്നു. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ്‌ വൈറലായിരിക്കുന്നത്‌.

ഇത്‌ വിവാദമായതോടെയാണ്‌ വിശദീകരണവുമായി ചേതന്‍ രംഗത്തെത്തിയത്‌. പ്രചരിക്കുന്ന സന്ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും, തനിക്ക്‌ യുവതിയില്‍ അടുപ്പം തോന്നിയതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്നും ഫേസ്‌ബുക്ക്‌ പേജില്‍ ചേതന്‍ ഭഗത്‌ കുറിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുമ്‌ബ്‌ നടന്ന ചാറ്റില്‍ താന്‍ കൂടുതലൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഭാര്യയോട്‌ ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞെന്നും അവരോട്‌ മാപ്പ്‌ ചോദിക്കുന്നുവെന്നും ചേതന്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക