Image

പ്രസിഡന്‍ഷ്യല്‍ വോളന്റീയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിനുള്ള അംഗീകാരം ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സിന്: പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2018
പ്രസിഡന്‍ഷ്യല്‍ വോളന്റീയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിനുള്ള അംഗീകാരം ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സിന്: പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി
അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതികളില്‍ ഒന്നായ പ്രെസിഡെന്‍ഷ്യല്‍ വോളന്റീര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിന് അധികാരമുള്ള സെര്‍ട്ടിഫയിങ് സംഘടനകളില് ഒന്നാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ന്യൂജേഴ്‌സി പ്രൊവിന്‍സിനു കഴിഞ്ഞു എന്നുള്ളതില്‍ അതിയായ സന്തോഷം ഉണ്ടെന്നു ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളില്‍ പറഞ്ഞു . 

പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോള്‍ പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങളില്‍ മുന്ഗണന കൊടുത്തിരുന്നതും ഇത്തരം സാമൂഹികപ്രസക്തിയുള്ള വിഷയങ്ങക്കായിരുന്നു . അമേരിക്കന്‍ സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ദിഷ്ട സമയം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡബ്ല്യു.എം.സി ന്യൂ ജേഴ്‌സി പ്രൊവിന്‍സ് വഴി പ്വസ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്യാം .ഇത് സ്കൂള്‍ കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തി വികാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകം ആകുകയും ചെയ്യും .ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പുതിയ തലമുറയെ അമേരിക്കന്‍ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തന്നതോടൊപ്പം മലയാളീ സമൂഹോത്തോടും ഉള്ള പ്രതിബദ്ധത വര്‍ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി പിന്റോ കണ്ണമ്പള്ളി കൂട്ടിച്ചേര്‍ത്തു .

എന്താണ് പ്രെസിഡെന്‍ഷ്യല്‍ വോളന്റീര്‍ സര്‍വീസ് അവാര്‍ഡ് ?

അമേരിക്കന്‍ പൗരനോ നിയമപരമായി അമേരിക്കയില്‍ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവില്‍ അവരവരുടെ പ്രായപരിധിയില്‍ നിര്ണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന അവാര്‍ഡാണ് ജഢടഅ

ഡബ്ല്യു.എം.സി ന്യൂ ജേഴ്‌സി പ്രൊവിന്‍സിന്റെ പങ്ക്

ഇത്തരത്തില്‍ 12 മാസം സന്നദ്ധപ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന വ്യക്തിക്ക് ജഢടഅ അവാര്‍ഡ് നല്കാന്‍ ഉള്ള അംഗീകാരം ലഭിച്ചു.വോളന്റീര്‍മാര്‍ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ .

വോളന്റീര്‍മാര്‍ക്കു എന്താണ് ലഭിക്കുക ?

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നല്കുന്ന സംതൃപ്തിയോടൊപ്പം അമേരിക്കന്‍ പ്രസിഡന്റിന്റെ കൈയൊപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റും , മെഡല്‍ അല്ലെങ്കില്‍ കോയിന്‍ ,ഔദ്യോഗികമായാ പിന്നും അമേരിക്കന്‍ പ്രേസിടെന്റില്‍ നിന്നും അംഗീകാരവും പ്രശംസ പത്രവും ലഭിക്കും .

ആര്‍ക്കൊക്കെ പങ്കെടുക്കാം ?

5 വയസ്സുള്ള കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം .അവാര്‍ഡുകള്‍ ബ്രോണ്‍സ് , സില്‍വര്‍ , ഗോള്‍ഡ് എന്ന് തരം തിരിച്ചിട്ടുണ്ട്.ഓരോ വ്യക്തിയും സര്‍വീസ് ചെയ്യുന്ന മണിക്കൂറുകള്‍ അടിസ്ഥാന പെടുത്തിയാണ് അവാര്‍ഡിന്റെ ഗണം തീരുമാനിക്കുന്നത്.

PVSA പ്രോഗ്രാമില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ജഢടഅ വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം താഴെ പറയുന്ന ണങഇ ഭാരവാഹികളുമായി ഇമെയിലില്‍ ബന്ധപെടുക. പിന്റോ കണ്ണമ്പള്ളില്‍, വിദ്യ കിഷോര്‍, ബിനോയി മാത്യു.
Email Id : wmcnj1995@gmail.com
പ്രസിഡന്‍ഷ്യല്‍ വോളന്റീയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിനുള്ള അംഗീകാരം ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സിന്: പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക