Image

ഇടുക്കിയിലെ വിനോദ സഞ്ചാര വിലക്ക് പിന്‍വലിച്ചു

Published on 07 October, 2018
ഇടുക്കിയിലെ വിനോദ സഞ്ചാര വിലക്ക് പിന്‍വലിച്ചു

തൊടുപുഴ: നീലക്കുറിഞ്ഞി കാണാനുള്‍പ്പെടെ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് കളക്ടര്‍ കെ. ജീവന്‍. ബാബു പിന്‍വലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രാജമല ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ സുരക്ഷ കണക്കിിെലടുത്ത് മലയോര മേഖലയിലുടെയുള്ള രാത്രികാല യാത്ര തിങ്കളാഴ്ച  ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവില്‍ വന്നത്. മലയോര റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനും കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക