Image

കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലായി; വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ യാത്രക്കാര്‍ വലഞ്ഞു

Published on 07 October, 2018
കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലായി; വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ യാത്രക്കാര്‍ വലഞ്ഞു

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയോടെ ഒന്നര മണിക്കൂറോളം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് മിക്കവാറും വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ യാത്ര താറുമാറായി.

ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. കമ്പ്യൂട്ടര്‍ ശൃംഖല പ്രവര്‍ത്തനരഹിതമായതോടെ യാത്രക്കാരുടെ യാത്രാവിവരങ്ങള്‍ അടക്കം ലഭ്യമല്ലാതാവുകയും ചെക്ക്ഇന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു. പലയിടത്തും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലായതില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പിന്നീട് പ്രസ്താവന പുറത്തിറക്കി. ഒന്നര മണിക്കൂറിനു ശേഷം പ്രശ്‌നം പരിഹരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെക്ക്ഇന്‍ സംവിധാനങ്ങളടക്കം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക