ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക ഹാഗാര്‍ നൈറ്റും സേവികാസംഘം ശതാബ്ദി ആഘോഷവും നടത്തി
AMERICA
08-Oct-2018

ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയിലെ സ്ത്രീകളുടെ സംഘടനയായ ഇമ്മാനുവേല്‍ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സേവികാസംഘം ശതാബ്ദി ആഘോഷവും, ഹാഗാര്‍ നൈറ്റും ഒക്ടോബര്‍ മാസം ആറാം തീയതി, ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഇമ്മാനുവേല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഇടവക വികാരിമാരായ റവ: ഏബ്രഹാം വര്‍ഗീസ്, റവ: സജി ആല്‍ബിന്‍, ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ: ജേക്കബ്.പി. തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.
സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മന്‍, ആലീസ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.ഇമ്മാനുവേല്‍ ഇടവകയുടെ സ്ത്രീരത്‌നങ്ങള്‍ അവരുടെ മികച്ചകലാ പ്രകടനങ്ങള്‍ നടത്തി സദസ്സിനെ മുഴുവന്‍ കോരിത്തരിപ്പിച്ചു. റവ എ.ടി തോമസ് രചന നിര്‍വഹിക്കയും സാം പടിഞ്ഞാറ്റിടം സംവിധാനം ചെയ്യുകയും ചെയ്ത 'ശിപ്രാ'എന്ന ഹ്രസ്വനാടകം ഇമ്മാനുവേലിലെ സ്ത്രീകള്‍ മികവുറ്റരീതിയില്‍ അവതരിപ്പിക്കുകയുണ്ടായി.
100ന്റെ നിറവില്‍ നില്‍ക്കുന്ന മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെഭാഗമായി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവകയിലെ നൂറിലധികം സ്ത്രീകളെ അണിനിരത്തി അവതരിപ്പിച്ച ശതാബ്ദിഗാനം ഒരു വേറിട്ട അനുഭവമായിരുന്നു.
നിര്‍ധനരായ കേരളത്തിലെ വിധവകള്‍ക്ക് ആശ്വാസമായി 2012 ല്‍ ഇമ്മാനുവേല്‍ ഇടവകയിലെ സേവികാസംഘം ആരംഭിച്ച ഹാഗാര്‍ നൈറ്റ് എന്ന കള്‍ച്ചറല്‍ സ്‌റ്റേജ് പ്രോഗ്രാം നൂറിലധികം വിധവകള്‍ക്ക് ഇതുവരെ പുനരുദ്ധാരണത്തിന്റെ പാതയൊരുക്കുവാന്‍ സാധിച്ചു. ഈ വര്‍ഷവും പ്രളയദുരന്തത്തില്‍ ആണ്ടുപോയ കേരളത്തിലെ നിര്‍ധനരായ വിധവകള്‍ക്ക് ആശ്വാസമായി മാറുവാന്‍ ഹാഗാര്‍നൈറ്റിലൂടെ സമാഹരിക്കുന്ന തുക സാധ്യമാക്കും എന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി






Comments.
അബ്രാഹാം
2018-10-08 13:44:59
ഹാഗാർ സാറായിക്കിട്ട് ഒരു പാരയായി തീരുമല്ലോ. വേറെ ഒരു പേരും ഇലായിരുന്നോ ?
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments