Image

13 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കശ്‌മീരില്‍ ഇന്ന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌

Published on 08 October, 2018
13 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കശ്‌മീരില്‍ ഇന്ന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌


ശ്രീനഗര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്‌മീര്‍ ഇന്നു ബൂത്തില്‍. ഒരു ഡസനോളം ജില്ലകളിലെ 422 വാര്‍ഡുകളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 1,283 സ്ഥാനാര്‍ത്ഥികളാണ്‌ മത്സര രംഗത്തുള്ളത്‌. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.

രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. വൈകിട്ടു നാലു വരെയാണ്‌ പോളിങ്‌. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ്‌ ഇന്ന്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നാലുഘട്ടമായുള്ള വോട്ടെടുപ്പ്‌ 16ന്‌ അവസാനിക്കും. 20നാണ്‌ വോട്ടെണ്ണല്‍.

നാഷണല്‍ കോണ്‍ഫറന്‍സ്‌ (ിര), പീപ്പിള്‍ ഡമോക്രാറ്റിക്ക്‌ പാര്‍ട്ടി എന്നീ രണ്ട്‌ പ്രധാന മൂന്നണികളാണ്‌ കാശ്‌മീരില്‍ ഇപ്പോള്‍ ഉള്ളത്‌. കാശ്‌മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ ഇവര്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിന്‌ മുമ്പ്‌ 2005 ല്‍ ആണ്‌ കാശ്‌മീരില്‍ അവസാനമായി തിരഞ്ഞെടുപ്പ്‌ നടന്നത്‌. സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അത്‌.

പ്രധാന രണ്ട്‌ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരണം ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള തുറന്ന പോരിലേക്ക്‌ തെരഞ്ഞെടുപ്പിനെ എത്തിച്ചിട്ടുണ്ട്‌.
നാഷണല്‍ കോണ്‍ഫറന്‍സ്‌, പി.ഡി.പി, സി.പി.എം, ബി.എസ്‌.പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ ബി.ജെ.പി- കോണ്‍ഗ്രസ്‌ നേര്‍ക്കുനേര്‍ പോരാട്ടമാണ്‌ പലയിടത്തും.

അതേസമയം, 240 സ്ഥാനാര്‍ഥികള്‍ ഇതിനകം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 75 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഏഴു മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന്‌ ബി.ജെ.പി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക