Image

ആസ്സാം ഉപമുഖ്യമന്ത്രി ആനപ്പുറത്ത്‌ നിന്നും വീണു

Published on 08 October, 2018
ആസ്സാം ഉപമുഖ്യമന്ത്രി ആനപ്പുറത്ത്‌ നിന്നും വീണു


ദിസ്‌പൂര്‍: ആസ്സാമില്‍ പുതുതായി ചുമതലയേറ്റ ഉപമുഖ്യമന്ത്രി കൃപനാഥ്‌ മല്ലാ ആനപ്പുറത്ത്‌ നിന്ന്‌ വീണു.
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന്‌ പിന്നാലെ ഇദ്ദേഹത്തെ ഓഫീസിലേക്ക്‌ ആനപ്പുറത്ത്‌ കയറ്റി വരവേല്‍പ്പ്‌ നല്‍കുന്നതിനിടെയായിരുന്നു സംഭവം. ആസ്സാമിലെ കരിംഗഞ്ച്‌ ജില്ലയിലെ രതാബരിയില്‍ വെച്ചായിരുന്നു അപകടം.

ആനപ്പുറത്ത്‌ മുഖ്യമന്ത്രിക്കൊപ്പം ആനപ്പാപ്പാനും ഉണ്ടായിരുന്നു. ആനപ്പുറത്ത്‌ ഇരുന്ന്‌ വരുന്ന വഴി ആന പെട്ടെന്ന്‌ നില്‍ക്കുകയും ഇരുവരേയും പുറത്തുനിന്നും ഇളക്കി താഴെയിടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.

ഇരുവരും താഴെ വീണെങ്കിലും രണ്ടുപേര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക