Image

നജീബ്‌ റഹ്മാനെക്കുറിച്ചുള്ള അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു

Published on 08 October, 2018
നജീബ്‌ റഹ്മാനെക്കുറിച്ചുള്ള അന്വേഷണം സിബിഐ  അവസാനിപ്പിക്കുന്നു


രണ്ട്‌ വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലെ ജെഎന്‍യു കാമ്പസില്‍ നിന്ന്‌ കാണാതായ വിദ്യാര്‍ത്ഥി നജീബ്‌ റഹ്മാനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സിബിഐക്ക്‌ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. പ്രത്യേക അന്വേഷണ സംഘത്തെ കേസ്‌ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട്‌ കാണാതായ നജീബിന്റെ ഉമ്മ നല്‍കിയ ഹര്‍ജിയും കോടതി നിരസിച്ചു.

പകരം പൊലീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച വിചാരണക്കോടതിയ്‌ക്ക്‌ മുന്നില്‍ നഫീസയ്‌ക്ക്‌ പരാതി ഉന്നിയിക്കാമെന്ന്‌ ജസ്റ്റിസ്‌ എസ്‌ മുരളീധര്‍ , വിനോദ്‌ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദേശിച്ചു. ്‌ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനായും നഫീസയ്‌ക്ക്‌ വിചാരണകോടതിയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

2016േേ ഒക്ടാബര്‍ 15നാണ്‌ ജെഎന്‍യു കാമ്പസിലുള്ള ഹോസ്റ്റലില്‍ നിന്ന്‌ നജീബിനെ കാണാതായത്‌. കാണാതാകുന്നതിന്‌ തൊട്ടുതലേന്ന്‌ നജീബും കാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയിലെ ചില വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ്‌ സിബിഐ കേസ്‌ ഏറ്റെടുത്തത്‌.ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക