Image

ഹൃദയാഘാതം; ചെറുവയല്‍ രാമന്‍ ദുബായില്‍ ഗുരുതരാവസ്ഥയില്‍

Published on 08 October, 2018
ഹൃദയാഘാതം; ചെറുവയല്‍ രാമന്‍ ദുബായില്‍ ഗുരുതരാവസ്ഥയില്‍
പരിസ്ഥിതി പ്രവര്‍ത്തകനും പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ഗുരുതരാവസ്ഥയില്‍. ജൈവ കൃഷി സ്‌നേഹികളുടെ വയലും വീടും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ദുബായില്‍ എത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ റാഷിദ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നാണ്‌ ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആശുപത്രി അധികൃതരുമായും പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ട്‌ സഹായമൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി കൃഷി വകുപ്പുമന്ത്രി വി എസ്‌ സുനില്‍കുമാര്‍ അറിയിച്ചു.

വയനാട്‌ മാനന്തവാടിയിലെ കമ്മനയിലാണ്‌ ചെറുവയല്‍ രാമന്റെ വീട്‌. അപൂര്‍വ്വമായ നിരവധിയിനം നാടന്‍ വിത്തുകളുടെ ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ട്‌. നെല്ലിനങ്ങളുടെ ഒരു ജീന്‍ബാങ്കര്‍ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക