Image

ബ്രൂവറി വിവാദം പാഠമാകണം: കാനം രാജേന്ദ്രന്‍

Published on 08 October, 2018
ബ്രൂവറി വിവാദം പാഠമാകണം: കാനം രാജേന്ദ്രന്‍
കോട്ടയം: പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ബ്രൂവറി വിവാദം സര്‍ക്കാറിന്‌ പാഠമാകണമെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയങ്ങളെ ഗൗരവമായി സര്‍ക്കാര്‍ കാണണം. നവകേരള നിര്‍മ്മാണത്തിനിടെ വിവാദത്തിനും തര്‍ക്കത്തിനും താല്‍പര്യമില്ലാത്തതിനാലാണ്‌ ലൈസന്‍സ്‌ റദ്ദാക്കിയതെന്നും കാനം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാരായാലും ഇടതു സര്‍ക്കാരായാലും സുപ്രീംകോടതി വിധി നടപ്പാക്കാനെ ശ്രമിക്കൂ. ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക