Image

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികളുടെ യോഗം ഒര്‍ലാന്റോയില്‍ 13 ന് ശനിയാഴ്ച്ച

നിബു വെള്ളവന്താനം Published on 08 October, 2018
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികളുടെ യോഗം ഒര്‍ലാന്റോയില്‍ 13 ന് ശനിയാഴ്ച്ച
ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ദേശിയ ഭാരവാഹികളുടെയും പ്രാദേശിക ഭാരവാഹികളുടെയും യോഗം 13ന് ശനിയാഴ്ച്ച ഒര്‍ലാന്റോ ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടും.

ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ ( ലേഡീസ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവരെ കൂടാതെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും രാവിലെ 10 മുതല്‍ നടത്തപ്പെടുന്ന യോഗത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2 ന് നടത്തുന്ന ലോക്കല്‍ ഭാരവാഹികളുടെ യോഗത്തില്‍ വിവിധ ക്രമീകരണങ്ങളെക്കുറിച്ച് ഭാരവാഹികള്‍ വിശദികരിക്കും.

കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 9 മുതല്‍ 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വാര്‍ത്ത: നിബു വെള്ളവന്താനം
(Media Coordinator)
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികളുടെ യോഗം ഒര്‍ലാന്റോയില്‍ 13 ന് ശനിയാഴ്ച്ചഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികളുടെ യോഗം ഒര്‍ലാന്റോയില്‍ 13 ന് ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക