Image

ജലന്ധര്‍ വിഷയം: വത്തിക്കാനിലെ പ്രതിനിധികളുമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ ചര്‍ച്ച നടത്തി

Published on 08 October, 2018
ജലന്ധര്‍ വിഷയം: വത്തിക്കാനിലെ പ്രതിനിധികളുമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ ചര്‍ച്ച നടത്തി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ പരാതിയില്‍ വത്തിക്കാനിലെ പ്രതിനിധികളുമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ ചര്‍ച്ച നടത്തി. കര്‍ദ്ദിനാള്‍ ജോര്‍ ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ, ബോംബെ ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍, സുവിശേഷവത്കരണ സമൂഹത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനി, ഓര്‍ഡിയന്റല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ ഫ്രീഫെക്ട് ലിയോനാര്‍ഡോ സാന്‍ഡ്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. 

കേരളത്തിലെ പോലീസിന്റെ അന്വേഷണത്തെ ഗൗരവതേ്താടെയാണ് വീക്ഷിക്കുന്നതെന്നും ഇന്ത്യയിലെ നീതിന്യായവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നും എല്ലാവര്‍ക്കും നീതികിട്ടുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും സിബിസിഐ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. 

ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നും കൂടുതല്‍ യുവാക്കള്‍ക്ക് സഭാപ്രവര്‍ത്തനത്തിലേക്ക് കടന്നുവരണമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റോമില്‍ ചേരുന്ന ബിഷപ്പുമാരുടെ സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക