Image

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം

സുനില്‍ തൈമറ്റം Published on 08 October, 2018
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം
ഫ്‌ളോറിഡ: മികച്ച പാര്‍ലമെന്റേറിയനുള്ള ലോക്മത്ത് അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് തവണ കരസ്ഥമാക്കിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി സമൂഹം പൗരസ്വീകരണം നല്‍കുന്നു. കേരള ആര്‍ട്‌സ് ആന്‍ഡ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് Keller Williams Reatly ( 2000 NW 150 Avenue #1100, Pembroke Pines 33028. -Next to Cracker Barrel Restaurant & Behind BMW Dealership ) ഹാളില്‍ വെച്ചാണ് സ്വീകരണയോഗം നടക്കുക.

ചടങ്ങില്‍ പെംബ്രോക്ക് പൈന്‍സ് സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് , വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍ തുടങ്ങിയവരും, വിവിധ സാമൂഹികസാംസ്കാരിക സംഘടനാ നേതാക്കളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Savy Mathew - 954-295-6435, Mathew Kutty -954-865-9509, Kunjamma Koshy - 954-434-8957 ,Jose Sebastian - 954-494-9339, CK George - 954-663-0968, Ponnachan - 305-905-1994
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക