ഡാലസ്സില്‍ ശിവഗിരി മഠം ശാഖ- ഭൂമി പൂജ ഒക്ടോബര്‍ 11 ന്
AMERICA
09-Oct-2018

ഡാളസ്സ്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠത്തിന്റെ ശാഖാ ഭൂമി പൂജ ഒക്ടോബര്‍ 11 ന് ഡാളസ്സില്‍ നടക്കും.
അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുന്നതിന് ഗുരു ഭക്തരുടേയും, സജ്ജനങ്ങളുടേയും ഉദാരമായ സഹായ സഹകരണത്തോടെ ഡാളസ്സിലെ ഗ്രാന്റ് പ്രെയറിയിലാണ് ശാഖ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭിച്ചിരിക്കുന്നത്.
ഗുരുദേവ ക്ഷേത്രം പ്രാര്‍ത്ഥനാ മന്ദിരം ശ്രീ നാരായണ ഗുരു ലൈബ്രറി, ഗവേഷണ കേന്ദ്രം യോഗ, ആയുര്‍വേദം തുടങ്ങിയവക്കുള്ള കേന്ദ്രം ഉള്‍പ്പെടെയാണ് ആദ്യ ഘട്ടമായി ഈ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗുരുപൂജ, ശാന്തി ഹവനം, എന്നിവയോടെയാണ് ഭൂമി പൂജ. ഗുരുധര്‍മ്മ പ്രചാരണ സഭാ സെക്രട്ടറിയും, ബോല്‍സംഗവുമായ സ്വാമി ഗുരു പ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഗുരുഭക്തരും ചടങ്ങില്‍ പങ്കെടുക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക്- 317 647 6668
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments