Image

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ പട്ടച്ചരട്‌ കഴുത്തില്‍ കുടുങ്ങി യുവതി മരിച്ചു

Published on 09 October, 2018
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ പട്ടച്ചരട്‌ കഴുത്തില്‍ കുടുങ്ങി യുവതി മരിച്ചു


മുംബൈ: ഇരുചക്ര വാഹനത്തില്‍ പോകവെ പട്ടച്ചരട്‌ കഴുത്തില്‍ കുടുങ്ങി തൊണ്ട പൊട്ടി ഡോക്ടറായ യുവതി മരിച്ചു. 26കാരിയായ ക്യപാലി നിഗം ആണ്‌ ചോരവാര്‍ന്ന്‌ മരിച്ചത്‌.

അപകടത്തില്‍പ്പെട്ട ക്യപാലി നാസികിലെ ഫട്ട ഫ്‌ളൈ ഓവറില്‍ 20 മിനുട്ടോളം സഹായിക്കാനാളില്ലാതെ ചോരവാര്‍ന്ന്‌ കിടന്നു. ഒടുവില്‍ സിദ്ധാര്‍ഥ്‌ ബൊറാവാക്‌ എന്ന പൂന സ്വദേശിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലു യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക