Image

മുകേഷിനെതിരായ മി ടു ആരോപണം; പ്രതികരിക്കാതെ സിപിഎം

Published on 09 October, 2018
മുകേഷിനെതിരായ മി ടു ആരോപണം; പ്രതികരിക്കാതെ   സിപിഎം


തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ മി ടു ആരോപണത്തിനെതിരെ പ്രതികരിക്കാതെ സിപിഎം. ബോളിവുഡിലെ കാസ്റ്റിംഗ്‌ ഡയറക്ടര്‍ ടെസ്‌ ജോസഫ്‌ മുകേഷിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായ സാഹചര്യത്തിലും സിപിഎം പ്രതികരിച്ചിട്ടില്ല.

വിഷയത്തില്‍ ആദ്യം പ്രതികരിക്കേണ്ടത്‌ മുകേഷാണെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും ചില നേതാക്കള്‍ വ്യക്തമാക്കിയെന്നാണ്‌ ലഭിക്കുന്ന വിവരം.

ട്വിറ്ററിലൂടെയാണ്‌ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്‌ ജോസഫ്‌ മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത്‌ വര്‍ഷം മുമ്‌ബ്‌ നടന്ന സംഭവമാണ്‌ അവര്‍ ഇപ്പോള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്‌. അന്ന്‌ ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ്‌ നിരന്തരം വിളിച്ച്‌ തന്റെ അടുത്ത റൂമിലേക്ക്‌ മാറാന്‍ നിര്‍ബന്ധിച്ചെന്നാണ്‌ ആരോപണം.

I was 20 years old quiz directing when the mallu host called my room multiple times and then changed my room to beside his on the next sch. My then boss spoke to me for an hour & got me out on the next flight. 19 yrs on thank you Derek.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക