Image

ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 3ന്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 02 July, 2011
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 3ന്‌
ഡാലസ്‌: മാനവസമത്വത്തിന്റെയും സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും വിശ്വസാഹോദര്യത്വത്തിന്റെയും സനാതനസാക്ഷാത്‌കാരമായ തിരുവോണം ഡാലസ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 3, ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ഇര്‍വിംഗ്‌ ഹിന്ദുക്ഷേത്ര സമുച്ചയ ഓഡിറ്റോറിയത്തില്‍ വച്ച്‌ ആഘോഷിക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ ഡാലസ്‌ പ്രസ്‌ മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

ടെക്‌സസ്‌ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ഭാഷാവിഭാഗം മുന്‍ തലവനും പ്രമൂഖ അമേരിക്കന്‍ ബ്‌ളൂഗ്രാസ്‌ സംഗീതജ്‌ഞനും സമ്പൂര്‍ണ്ണ അന്ധനുമായ പ്രൊഫ. റോഡ്‌നി മോഗ്‌ മുഖ്യാതിഥിയായിരിക്കും. പതിനൊന്നു തവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള അമേരിക്കന്‍ വംശജനായ പ്രൊഫ.മോഗ്‌ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഓണസ്‌മൃതിസന്ദേശം നല്‍കും. അമേരിക്കയിലെ പ്രശസ്‌ത ഗ്രാമീണസംഗീതശാഖയായ ബ്‌ളൂഗ്രാസ്‌ സംഗീതം പ്രത്യേകമായ ടെക്‌സസ്‌ കിന്നരി മീട്ടി അദേഹം വേദിയില്‍ അവതരിപ്പിക്കും. മലയാളത്തിന്റെ പ്രിയ നടിയും പ്രശസ്‌ത നൃത്തകിയുമായ സുചിത്രയും ചടങ്ങില്‍ പങ്കെടുക്കും.

പ്രാചീന കേരള ക്ഷേത്രനൃത്തകലാരൂപങ്ങളും നവീനകലാരൂപങ്ങളും സമന്വയിക്കുന്ന കലാപ്രകടനങ്ങളും കേരളത്തനിമയാര്‍ന്ന ചതുര്‍വിഭവസദ്യയും ഓണാഘോഷത്തിന്റെ പ്രത്യേകതയായിരിക്കും സംസ്‌ക്കാരപൈതൃകമായ മലയാളത്തിനുവേണ്ടി കലാസാഹിത്യസാമുഹ്യരംഗത്തു സ്വാര്‍ത്‌ഥരഹിതമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളികളെ ചടങ്ങില്‍ ആദരിക്കുമെന്നും ഫിലിപ്പ്‌ ചാമത്തില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ ചാമത്തില്‍(469 877 7266), ജേക്കബ്‌ പറമ്പേട്ട്‌(972 839 7591), ആനൂപ്‌ ചെറിയാന്‍ (214 564 4265), ഡക്‌സ്റ്റര്‍ ഫെരേര (972 768 4652), ജോണ്‍ സാമുവല്‍ (972 822 3365), തൊമ്മച്ചന്‍ മുകളേല്‍ (214 299 0746), ബിജു തോമസ്‌, ലോസണ്‍ ട്രാവല്‍സ്‌(972 342 0568).
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 3ന്‌
Join WhatsApp News
Mathew V. Zacharia. Slate Hill. NY 10973 2016-05-20 09:07:41
our condolence.Prayers to the loved ones as he was a good friend of my son Rev.Cannon Manoj M. Zacharia, Joelle, Abigail and Johan, Ohio. Melanie Philipose, Jimmy and Jaxon. And Mathew Varikalthil Zacharia and Elizabeth Zacharia, Kurumthottickl, New York. Mathew V. Zacharia,New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക