Image

'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്

ജയിംസ് വര്‍ഗീസ് Published on 09 October, 2018
'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്
കാലിഫോര്‍ണിയ: 'ലൈറ്റ് ദി കാന്റില്‍' ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 17നു ഹേവാര്‍ഡ് കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി തിയറ്ററില്‍ വച്ച് ക്രിസ്ത്യന്‍ ഗാനമേള നടത്തും.
ഹശഴവേേവലരമിറഹല

യുവഗായകനായ ഇമ്മാനുവേല്‍ ഹെന്‍റിയും സംഘവുമാണ് ഗാനമേള അവതരിപ്പിക്കുന്നത്. കര്‍ണ്ണാടകയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന പഠന സഹായം നല്‍കുന്നു. 2011 ല്‍ ആരംഭിച്ച സംഘടന 500 ലേറെ വിദ്യാര്‍ത്ഥികള്‍ക്കു സഹായം നല്‍കുന്നുണ്ട്.

ഗാനമേള ഫണ്ട് സമാഹരണം വിജയപ്രദമാക്കാന്‍ ബേ ഏരിയായിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘടന ഭാരവാഹികളായ ജോണ്‍ ചാണ്ടി, കുര്യന്‍ വര്‍ഗീസ്, ഷെര്‍ലി മാത്യു, സുജിത് ഐസക്, ദീപക് ചെറിയാന്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഗാനമേളയ്ക്കുള്ള ടിക്കറ്റുകള്‍ സംഘടനയുടെ വെബ് സൈറ്റിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ലഭ്യമാക്കാം. ജോണ്‍ ചാണ്ടി : 408 644 4696, ജോണ്‍ ഗീവര്‍ഗീസ് : 408 896 2109, സുജിത് ഐസക്ക് : 650 759 6364, കുര്യന്‍ വര്‍ഗീസ് : 510 935 1456.
'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക