ശബരിമല സ്ത്രീ പ്രവേശന
വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നും എംഎല്‍എയായി താന്‍ പ്രതിനിധാനം
ചെയ്യുന്ന പ്രദേശങ്ങളിലൂടെ യുവതികളെ ശബരമലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും
പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു.
പൊലീസ് ഇടപെട്ടാല്‍ വിശ്വാസം
സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് എന്തുവില കൊടുത്തും യുവതികളെ
തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്നമുണ്ടാകുന്ന സാഹചര്യത്തില്‍ വിധി
നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടണം.
പ്രളയത്തില്‍ നിന്നും കരകയറി പുതിയൊരു
കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം വലിയ സമരങ്ങളുടെ സാഹചര്യം
ഒഴിവാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി
കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ്
പറഞ്ഞു.വിശ്വാസ സംരക്ഷണ സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.