Image

കേരള ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കപ്പെടുന്നവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

Published on 09 October, 2018
കേരള ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കപ്പെടുന്നവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി പരിഗണിക്കപ്പെടുന്നവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുമായി കൂടിക്കാഴ്ച നടത്തി. ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ജൂലായില്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിക്കവെ മുന്‍ ജഡ്ജി കെമാല്‍ പാഷ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രമുഖരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരായി കടന്നുകൂടുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രമുഖരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരായി കടന്നുകൂടുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. 

കൊളീജിയത്തെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ഇതിന്റെ ഫലമായി നിലവാരമില്ലാത്തവര്‍ ന്യായാധിപരായി എത്തുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അസാധാരണ കൂടിക്കാഴ്ച. വൈകീട്ട് മൂന്നിന് തുടങ്ങിയ കൂടിക്കാഴ്ച വൈകീട്ട് ആറരവരെ നീണ്ടു. ജഡ്ജിമാരായി പരിഗണിക്കപ്പെടുന്ന കേരള ഹൈക്കോടതിയിലെ ഏഴ് അഭിഭാഷകരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ചരിത്രത്തില്‍ ആദ്യമായി ഇത്തരത്തിലുള്ള അഭിമുഖം നടത്തിയത് നല്ലകാര്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു. നല്ല തുടക്കമാണിത്. ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്ക് ജഡ്ജിമാരായി പരിഗണിക്കപ്പെടുന്നവരെ കൃത്യമായി വിലയിരുത്താനാകും. ഹൈക്കോടതി ജഡ്ജിയാകാന്‍ കോളീജിയം തീരുമാനിക്കുക മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്ന കടമ്പ. ഇഷ്ടക്കാര്‍ക്ക് വീതിച്ചുകൊടുക്കുന്ന നടപടി നിര്‍ത്തലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. അഭിമുഖം നടത്തിയത് നല്ലകാര്യമാണ്. എന്നാല്‍ ഇവരെക്കാള്‍ മികച്ചവര്‍ അഭിഭാഷകര്‍ക്കിടയില്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക