Image

മാധ്യമ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

Published on 09 October, 2018
മാധ്യമ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്
ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ തന്നെ മാധ്യമ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളരണമെങ്കില്‍ നീതിയുക്തവും സുരക്ഷിതവുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അനൗപചാരികവും, സ്വതന്ത്ര ആത്മാവുള്ളതും വിശുദ്ധവുമാകണം നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ ഇത് സംരക്ഷിക്കപ്പെടുകയും വേണം. എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ലൈംഗികാരോപണങ്ങളില്‍ പക്ഷം പിടിക്കാത്ത അന്വേഷണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്ത എഡിറ്റേഴ്‌സ് ഗില്‍ഡ് ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക