Image

കാസര്‍ഗോഡ് ഉത്സവ് 2018 നവംബര്‍ 30 ന്

Published on 09 October, 2018
കാസര്‍ഗോഡ് ഉത്സവ് 2018 നവംബര്‍ 30 ന്

കുവൈറ്റ് സിറ്റി : കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍  കെ ഇ എ കുവൈറ്റ്, കാസര്‍ഗോഡ് ഉത്സവ് 2018 നവംബര്‍ 30ന് (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കും.

കുവൈത്തിലുള്ള കാസര്‍ഗോഡ് ജില്ലക്കാരെ ഒരുമിപ്പിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും വേണ്ടി കഴിഞ്ഞ 14 വര്‍ഷങ്ങളായി നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ പരിപാടിയായിട്ടാണ് കാസര്‍ഗോഡ് ഉത്സവ് കൊണ്ടാടുന്നത്. 

പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കുന്ന ചാരിറ്റി കൂപ്പണ്‍ റെവല്യൂഷന്‍ ബര്‍ഗറിന്റെ ഉടമ അന്‍സാര്‍ കൂപ്പണ്‍ കണ്‍വീനര്‍ അബ്ദു കടവത്തിനു നല്‍കി പ്രകാശനം ചെയ്തു. പരിപാടിയില്‍ കെ ഇ എ കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കളനാട്, വര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് മദൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന്‍, അഡ്‌വൈസറി ബോര്‍ഡ്അംഗം അനില്‍ കള്ളാര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് തൃക്കരിപ്പൂര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് കുന്ഹി മറ്റു കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി പ്രവാസ ലോകത്തു വൈറല്‍ ആക്കിയ പ്രശസ്ത നാടന്‍ പാട്ട് ഗായകനും കോമഡി ഉത്സാവ് ഫെയിമുമായ കെ.കെ കോട്ടിക്കുളം മാപ്പിളപ്പാട്ട് രംഗത്തെ പുത്തന്‍ താരോദയം ഫിറോസ് നാദാപുരം കെ ഇ എ ബാന്‍ഡിലെ കലാകാരന്മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികള്‍ കാസര്‍ഗോഡ് ഉത്സവിന് മാറ്റുകൂട്ടും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക