Image

ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം- മഹിമ

Published on 09 October, 2018
ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം- മഹിമ
ന്യൂയോര്‍ക്ക്: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്ന മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) . ഇത് സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നു മഹിമ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് ആരാധനാ ക്രമങ്ങള്‍ നടത്തേതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല. 

 വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാനേ ഉതകു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികള്‍ക്ക്്് നിയന്ത്രണങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തെയോ , ക്ഷേത്ര വിശ്വാസത്തെയോ മാനിക്കാത്തത്ത ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ പ്രചരണം നടത്തുകയുമാണ്. പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍, തങ്ങള്‍ തെറ്റിധരിക്കപ്പെട്ടു എന്നു പറഞ്ഞ് ക്ഷമാപണം നടത്തിയത് ശ്രദ്ധേയമാണ്. ഇവരെ തെറ്റിധരിപ്പിച്ചത് ആരെന്നറിയണം.
അമ്മമാരും സഹോദരിമാരും ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി നടത്തുന്ന നാമ ജപ യാത്രകള്‍ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്്. ഇത് കണ്ടില്ലന്ന് നടിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാവില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ ബദല്‍ മാര്‍ഗ്ഗം തേടിയ സംഭവങ്ങള്‍ നിരവധിയുണ്ട്്്. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നതിനു പകരം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടത്.
ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എന്നും തയ്യാറായിട്ടുള്ള സമൂഹമാണ് ഹൈന്ദവ സമൂഹം. സമൂഹത്തിനുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ബന്ധപ്പെട്ടവര്‍ തീരുമാനം എടുക്കുകയുമായിരുന്നു. നിയമമോ കോടതിയോ പറഞ്ഞിട്ടല്ല വിശ്വാസപരമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. അത് തുടരാനുള്ള ആന്തരികബലം ഇന്നും ഹൈന്ദവ സമൂഹത്തിനുണ്ട്.

ക്ഷേത്രങ്ങള്‍ പൊതു സ്വത്താണെന്ന നിലപാട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. ക്ഷേത്രം പൊതു സ്വത്തല്ലെന്നും അത് ഹൈന്ദവ വിശ്വാസികളുടേതു മാത്രമാണെന്നും മഹിമ ഭാരവാഹികളായ രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

.വിവാദത്തിനു പിന്നില്‍ ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയും ഹിന്ദു സമൂഹത്തെ അവഹേളിക്കലുമാണ് ലക്ഷ്യമെന്നു കരുതായാല്‍ തെറ്റു പറയാനാവില്ല. തീര്‍ത്ഥാടനകാലത്ത്് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് യാഥൃശ്ചികമെന്നു കരുതാനുമാവില്ല. ശബരിമല വിഷയം പോലെ തന്നെ ഹിന്ദുവിന്റെ ഓരോ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു വാര്‍ത്തകളില്‍ നിലനിറുത്തി ഹൈന്ദവ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വിവിധ കോണുകളില്‍ നിന്നും കാലങ്ങളായി നടക്കുന്ന സംഘടിത ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്നും മഹിമ ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
കീലേരി ഗോപാലൻ 2018-10-10 14:09:43
ശബരിമലയിൽ മാത്രമല്ല എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും പഴയ  ആചാരങ്ങളും അനുഷ്ഠാനങ്ങളും പുന:സ്ഥാപിക്കണം.
തിരികെ കാടന്‍ രീതിയിലേക്ക് 2018-10-10 14:58:57

തിരികെയാത്ര...

മേൽജാതിക്കാർ വരുമ്പോൾ ഓടിയൊളിക്കാം പന്തികളിലെ പക്ഷഭേദങ്ങളിൽ ആനന്ദിക്കാം ചിതകളിലേക്ക് പെണ്ണിനെ എടുത്തെറിയാം വിധവകളെ മൊട്ടയടിപ്പിച്ച് വെള്ളയുടുപ്പിടീക്കാം
മുറ്റത്തു കുഴിച്ച് പാളയിൽ കഞ്ഞി കുടിക്കാം 
അറിവു തേടി വന്നവന്റെ
ചെവിയിൽ ഈയമൊഴിച്ച് നാവുമരിയാം
ആചാരങ്ങളിൽ മുറുകെപ്പിടിച്ച്
ശവങ്ങളായി ജീവിച്ച്
ശവമായി മരിച്ച്
മനുഷ്യരെ വിഴുങ്ങുന്ന
മതമെന്ന ഭൂതത്തെ
ചേർത്തു പിടിക്കാം...

ഷീജ കെ എ

Do you have the B....s 2018-10-10 17:32:08
Can you or are you daring to post this article in English?
you guys want women's constitutional rights suppressed? Supreme Court of India did the verdict making it clear that Women has equal Rights as women. The same is in the USA. Your statements & group or club are against the Constitution of both Countries. Your മഹിമ has no മഹിമ as you want to control the freedom of women. If your religion, its beliefs, traditions are not in unison with the Law of the land, you need to shut down or prohibited from operating in USA or India. If you are a non- profit club, your status needs to be cancelled. Women have the same & equal worship rights as men. It is a shame to live in this age of Science like primitive cave dwellers.
 when you say you want to hang on to the old traditions, do you mean ' sati' prohibition of covering the breasts, keeping several feet distance- the caste discrimination along with several evils and walk naked smeared in ashes, smoking Marijuana & drinking cow urine?
 women used to visit Sabarimala and nothing happened to the stone or metal idol. Movies were filmed there too.
 next, to Ayyappen, there is an idol of his female friend isn't?
how can she control herself seeing all the topless men if Ayyappen will get stimulated by females?
 How can you discriminate any women, any human?
andrew -a person of no religion, 
  
വിദ്യാധരൻ 2018-10-10 20:11:37
എന്താണ്  വിലയിരുത്തിയത്  ചൊല്ലിടുക ?
എന്നാണ് നിൻ തലച്ചോറിൻ ഇരുട്ടറയിൽ 
സൂര്യൻ ഉദിച്ചു പൊന്തിടുന്നെ ?
എങ്ങനെ നിന്റെ കൂടെയൊക്കെ 
സ്ത്രീ ജനം സ്വസ്ഥമായി കഴിഞ്ഞിടുന്നെ
സ്ത്രീകളില്ലാത്ത നിന്നാചാര നിഷ്ഠയൊക്കെ 
ചുട്ടുകരിച്ചിട്ട് ചാമ്പലാക്ക് 
ഇവിടെയെങ്ങും മാറ്റത്തിൻ 'മൈക്കൽ' ആഞ്ഞടിപ്പൂ
തടയാനാവില്ലതിനെ നീ രക്ഷപ്പെടൂ 
ഇന്നല്ലേ നാളെയത് സുനാമിയായി 
നിന്റെ വർഗ്ഗത്തെ തുടച്ചു മാറ്റും
നിന്റെ സ്ഥാപിത താത്‌പര്യ രക്ഷയ്ക്കായ്. 
വിശ്വാസമെന്ന പേരിൻ മറയിൽ നിന്ന് 
തെരുവിൽ നീ തള്ളുന്നോ 'അമ്മ പെങ്ങമാരേ ?
സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചിരുത്തി 
എന്താണ് ഹൈന്ദവ ധർമ്മമെന്ന് ചൊല്ല് 
മഹിമയിൻ അർത്ഥം ഗ്രഹിച്ചിടാത്ത 
മഹിഷങ്ങളെ (പോത്ത് ) വിടവാങ്ങിടുക 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക