Image

പൊലീസിന്റെ ശ്വാനസേനക്ക്‌ പുതിയ പേരും ലോഗോയും യൂനിഫോമും

Published on 10 October, 2018
പൊലീസിന്റെ ശ്വാനസേനക്ക്‌   പുതിയ പേരും ലോഗോയും യൂനിഫോമും

കേരള പൊലീസിന്റെ ശ്വാനസേനക്ക്‌      പുതിയ പേരും ലോഗോയും യൂനിഫോമും. `കെ നയന്‍' സ്‌ക്വാഡ്‌ എന്ന  പേരിനൊപ്പം പുതിയ ലോഗോയും യൂനിഫോമും അംഗീകരിച്ച്‌ ഡി.ജി.പി ഉത്തരവിട്ടു. കേരളപ്പിറവി നാളില്‍ പുതിയ പേരില്‍ സ്‌ക്വാഡ്‌ നിലവില്‍ വരും. സേനയുടെ ലോഗോ മുതല്‍ യൂണിഫോം വരെയുള്ളവയില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്‌.

കറുത്ത വൃത്തത്തില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ നായയുടെ തലയും അതിന്‌ മുകളില്‍ സ്‌ക്വാഡിന്റെ പേരും മുകളില്‍ അശോകസ്‌തംഭവും ഇരുവശങ്ങളിലായി ചുവപ്പില്‍ ഒലിവ്‌ ഇലകള്‍ വിരിയിച്ച്‌ നടുവില്‍ വെള്ള റിബണ്‍ കെട്ടിയും താഴെ ചുവപ്പ്‌ മഷിക്കുള്ളില്‍ കേരള പൊലീസ്‌ എന്ന്‌ അടയാളപ്പെടുത്തിയുമാണ്‌ പുതിയ ലോഗോ.

പതാക കടുംനീലയും ജര്‍മ്മന്‍ ഷെപ്പേഡിന്റെ രോമത്തിന്റെ നിറവും രണ്ടു ത്രികോണങ്ങളായി ചേരുന്നതാണു പുതിയ പതാകയുടെ നിറം. പരേഡ്‌ സമയത്ത്‌ പൊലീസിന്റെ കാക്കി യൂണിഫോമും ഡ്യൂട്ടിയില്‍ നെഞ്ച്‌ ഭാഗത്ത്‌ ചുവപ്പ്‌ നിറത്തില്‍ `കെ നയന്‍ സ്‌ക്വാഡ്‌ കേരള പൊലീസ്‌' എന്നെഴുതിയ കറുത്ത അരക്കയ്യന്‍ പോളോ ടീ ഷര്‍ട്ടും കാക്കി പാന്റും.

ബൂട്ട്‌ വിധത്തിലുള്ള കറുത്ത ഷൂവും കാക്കി സോക്‌സും ബേസ്‌ബാള്‍ മോഡലിലുള്ള കറുത്ത തൊപ്പിയില്‍ `കെ നയന്‍ സ്‌ക്വാഡ്‌ കേരള പൊലീസ്‌' എന്ന്‌ നടുവിലായി അടയാളപ്പെടുത്തിയുള്ളതാണ്‌ പുതിയ യൂണിഫോം. കാക്കി പാന്റ്‌സും ഷര്‍ട്ടും തന്നെയായിരിക്കും ഔദ്യോഗിക ചടങ്ങുകളില്‍  യൂണിഫോം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക