• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി എം.ജെ. അക്‌ബറിനെതിരെ അന്വേഷണം വേണം;മന്ത്രി മനേക ഗാന്ധി

VARTHA 10-Oct-2018


ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശ സഹമന്ത്രിയും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ. അക്‌ബറിനെതിരെ അന്വേഷണം ആവശ്യമാണെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.

`മി ടൂ' കാമ്പയിനില്‍ പുറത്തുവന്നിട്ടുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യമാണ്‌. അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്‌, രാഷ്ട്രീയ രംഗത്ത്‌, കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലായിടങ്ങളിലും ഈ പീഡനം നിലനില്‍ക്കുന്നു. ഇപ്പോള്‍ സ്‌ത്രീകള്‍ അത്‌ തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്‌. നാം അത്‌ ഗൗരവമായി എടുക്കണമെന്നും മനേക ഗാന്ധി പറഞ്ഞു.

പരാതി പറഞ്ഞാല്‍ സമൂഹം തങ്ങളെ കുറിച്ച്‌ എന്തു കരുതും എന്ന്‌ ചിന്തിച്ച്‌ ഇതുവരെ സഹിക്കുകയായിരുന്നു സ്‌ത്രീകള്‍. ഇപ്പോള്‍ അവര്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച്‌ കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.

അതേസമയം ഇന്നലെ എം.ജെ അക്‌ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ തടിതപ്പിയിരുന്നു. അക്‌ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന്‌ സുഷമ പ്രതികരിച്ചില്ല.

''ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്‌. നിങ്ങള്‍ ഒരു വനിതാ മന്ത്രിയാണ്‌. ആരോപണങ്ങളില്‍ ഒരു അന്വേഷണം നടത്തുമോ''യെന്ന്‌ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ സ്‌മിത ശര്‍മയുടെ ചോദ്യത്തിന്‌ മറുപടി പറയാതെ മന്ത്രി നടന്നു നീങ്ങുകയായിരുന്നു

ലൈവ്‌മിന്റ്‌ നാഷണല്‍ ഫീച്ചേഴ്‌സ്‌ എഡിറ്റര്‍ പ്രിയ രമണിയാണ്‌ അക്‌ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്‌. 1997ല്‍ നടന്ന സംഭവമാണ്‌ പ്രിയ രമണി ഓര്‍ത്തെടുത്തത്‌.

ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ അക്‌ബര്‍ മാധ്യമ മേഖലയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത്‌ ആ മേഖലയില്‍ പുതുമുഖമായിരുന്ന പ്രിയ, അക്‌ബര്‍ വിളിച്ചതു പ്രകാരം മുംബൈയിലെ ഹോട്ടലില്‍ രാത്രി ഏഴ്‌ മണിക്ക്‌ ചെന്നിരുന്നു. അഭിമുഖത്തിനെന്ന്‌ പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാള്‍ വിളിച്ചത്‌. എന്നാല്‍ അയാളില്‍ നിന്നും മോശമായ അനുഭവമാണ്‌ ഉണ്ടായതെന്നും തനിക്ക്‌ മദ്യം വാഗ്‌ദാനം ചെയ്‌തെന്നും പ്രിയ ആരോപിച്ചിരുന്നു


Facebook Comments
Comments.
CID Moosa
2018-10-10 19:30:27
What about Kurian?
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിദ്യാര്‍ഥികളെ സീറ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ല: ഹൈക്കോടതി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി
നോര്‍ക്കയില്‍ വനിതാ എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കും: മുഖ്യമന്ത്രി
ഭാരതരത്‌ന സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍
പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍
മറക്കില്ല, ഇത്‌ ഞങ്ങള്‍ പൊറുക്കില്ല; ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫിന്റെ ട്വീറ്റ്‌
പുല്‍വാമ ഭീകരാക്രമണം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു
ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം; അതീവ ജാഗ്രത
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌; ഷഫീഖ്‌ അല്‍ ഖാസിമിയുടെ രണ്ട്‌ സഹോദരന്‍മാര്‍ കൂടി അറസ്റ്റില്‍
'കൊലപാതകത്തിനെ വീരമൃത്യുവിന്റെ പൈങ്കിളി ചാര്‍ത്തി ചെറുതാക്കരുത്'
കേരള കോണ്‍ഗ്രസ് പിളരുമെന്നത് വെറും മാധ്യമ സൃഷ്ടി: ജോസ് കെ മാണി
പ്രതിഷേധം കനത്തു; മല കയറാനെത്തിയ യുവതിയെ പൊലീസ് തിരിച്ചിറക്കി
അടിച്ചു മോനേ ലോട്ടറി..; വ്യാജ പ്രചാരണങ്ങള്‍ക്ക് വിരാമം, 80 ലക്ഷം ചുമട്ടുതൊഴിലാളിക്ക്
എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചു കൊണ്ടിരിക്കും, ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണം: നവ്‌ജ്യോത് സിംഗ് സിദ്ദു
കേരള യാത്രയുടെ സമാപനം: പങ്കെടുക്കാത്തതില്‍ രാഷ്ട്രീയമില്ലെന്ന് പി.ജെ.ജോസഫ്
പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍: പുല്‍വാമ ആക്രമണ തലവന്‍ ജെയ്ഷെ മുഹമ്മദ് മസൂദ് അസറിന്റെ പശ്ചാത്തലമിങ്ങനെ
പിന്തുണയ്ക്ക് ഉപഹാരം: വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിന് സര്‍ക്കാര്‍ വക മൂന്നരകോടി
ഇമാമുമായി ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ,​ പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും
പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ള്‍ തെ​രു​വി​ല്‍; കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ ക​ര്‍​ഫ്യു
വിഘടനവാദികളോട് സംസാരിക്കണം,മേശയ്ക്ക് ചുറ്റുമിരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ച്‌-ഗൗതം ഗംഭീര്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM