Image

മുകേഷിനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : മന്ത്രി ബാലന്‍

Published on 10 October, 2018
  മുകേഷിനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : മന്ത്രി ബാലന്‍


കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന്‌ നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ്‌ ജോസഫിനെ പരിചയമില്ലെന്ന്‌ മുകേഷ്‌ പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല. ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയാണ്‌ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്‌ ജോസഫ്‌ മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത്‌ വര്‍ഷം മുന്‍പ്‌ നടന്ന സംഭവമാണ്‌. അന്ന്‌ ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ്‌ നിരന്തരം വിളിച്ച്‌ തന്റെ അടുത്ത റൂമിലേക്ക്‌ മാറാന്‍ നിര്‍ബന്ധിച്ചെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക