Image

കേന്ദ്ര സര്‍വകലാശാലയിലെ പീഡനത്തിനെതിരെ വിടി ബല്‍റാം എംഎല്‍എ

Published on 10 October, 2018
കേന്ദ്ര സര്‍വകലാശാലയിലെ പീഡനത്തിനെതിരെ വിടി ബല്‍റാം എംഎല്‍എ

കാസര്‍കോട്‌: കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തി പുറത്താക്കിയ ഗവേഷക വിദ്യാര്‍ത്ഥി അഖില്‍ താഴത്ത്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം ചാന്‍സലറടക്കമുള്ള ഉന്നതാധികാരികളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു എന്ന്‌ വി.ടി.ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

ഇതിന്‌ മുന്‍പും സമാനമായ കുറ്റം ചുമത്തി ഒരു അധ്യാപകനെതിരേയും സര്‍വ്വകലാശാല വേട്ടയാടലുകള്‍ നടത്തിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും എം.എല്‍.എ ഉന്നയിക്കുന്നു. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ഒട്ടും ആശ്വാസ്യകരമല്ലെന്നും ഹൈദരാബാദല്ല കാസര്‍കോടെന്ന്‌ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക