Image

ബ്രൂവറി; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി തള്ളി

Published on 10 October, 2018
ബ്രൂവറി; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി തള്ളി


കൊച്ചി: ബ്രൂവറികള്‍ക്ക്‌ അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിംഗ്‌ യൂണിറ്റുകള്‍ക്ക്‌ അനുമതി നല്‍കിയ ഉത്തരവ്‌, സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ്‌ ഹരജി കോടതി തള്ളിയത്‌. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ ഹരജി തള്ളിയത്‌. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ സി.വി തോമസ്‌ എന്നയാളാണ്‌ കോടതിയെ സമീപിച്ചത്‌

ബ്രൂവറി,ബ്ലെന്‍ഡിംഗ്‌ കമ്പനികളെ കൂടാതെ എക്‌സൈസ്‌ കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ്‌ ഹരജി സമര്‍പ്പിച്ചിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക