സന്മനസ്സ് മലയാളി അസോസിയേഷനുകള്‍ ഒറ്റകെട്ടായ് പ്രളയം ദുരിതര്‍ക്കായ് ധനശേഖരണം നടത്തുന്നു.
AMERICA
10-Oct-2018

ടൊറൊന്റോ: പ്രളയബാധിതരായവരെ സഹായിക്കുന്നതിന് ഒന്റായിലെ 12 മലയാളി സംഘടനകള്‍ ചേര്‍ന്ന് ധ്വനിഗ്രൂപ്പിന്റെ ഗാനമേള October 13-ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 6.30ന് കനേഡിയന്‍ കോപ്റ്റിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ടൊറാന്റോയിലുള്ള ധ്വനി എന്ന മ്യൂസിക് ഗ്രൂപ്പ് തികച്ചും സൗജന്യമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. ഇതില്‍ നിന്നും സ്വരൂപിക്കുന്ന തുക മൊത്തമായും കേരളത്തിലെ പ്രളയബാധിതര്‍ക്കായ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ പരിപാടിയുടെ മുഖ്യാതിഥിയായി കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുന്നുണ്ട്. ടൊറൊന്റോയിലും പരിസരങ്ങളിലുമുള്ള ടൊറാന്റോ മലയാളി സമാജം, മിസ്സിസ്സിസാഗാ കേരള അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി സമാജം, ബ്രൊപ്ടണ്‍ മലയാളി സമാജം, ഒന്റാറിയാ റീജണല്‍ അസോസിയേഷന്‍(ഓര്‍മ്മ), ഡുറാം മലയാളി സമാജം, മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍, നയാഗ്രാ മലയാളി അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍, തണല്‍ കാനഡ, യോര്‍ക്ക് റീജണല്‍ മലയാളി അസോസിയേഷന്‍ ടൊറാന്റോ സോഷ്യല്‍ ക്ലബ് എന്നീ 12 സംഘടനകള്‍ ഒന്നിച്ചാണ് ഈ പരിപാടി നടത്തുന്നത്. ദുരിതമനുഭവിക്കുന്ന കേരളതിതിനുവേണ്ടി ധനശേഖരണം നടത്തുന്നതിനോടൊപ്പം 12 സംഘടനകള്‍ ഒറ്റകെട്ടായി ഒരു സംരംഭത്തിന് കൂട്ടുനില്‍ക്കുന്നുവെന്നുള്ളതാണ് ഈ പരിപാടിയുടെ പ്രത്യേകത.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments