Image

ടിട്‌ലി ചുഴലിക്കാറ്റ്‌ രൂക്ഷം: ഒഡീഷയിലെ അഞ്ച്‌ ജില്ലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

Published on 10 October, 2018
ടിട്‌ലി ചുഴലിക്കാറ്റ്‌ രൂക്ഷം: ഒഡീഷയിലെ അഞ്ച്‌ ജില്ലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ടിട്‌ലി ചുഴലിക്കാറ്റ്‌ ശക്തി പ്രപിച്ചതാടെ ഒഡീഷയിലെ 5 തീരപ്രദേശ ജില്ലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഗുഞ്‌ജം, പുരി, ഖുര്‍ദ്ദ, കേന്ദ്രപര, ജഗത്‌സിങ്‌പുര്‍ എന്നീ ജില്ലകളിലെ കലക്‌റ്റര്‍മാരോട്‌ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ നിര്‍ദ്ദേശം നല്‍കി.

വ്യാഴാഴ്‌ച്ച 5:30 ഓടെ ടിട്‌ലി ചുഴലിക്കാറ്റ്‌ വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും 1000 പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ചീഫ്‌ സെക്രട്ടറി എ.പി പതി പറയുന്നു. ചുഴലിക്കാറ്റ്‌ ഒരുമീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാലകള്‍ക്ക്‌ കാരണമാകും എന്ന്‌ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രവചിച്ചിരുന്നു.

സംസ്ഥാനത്ത്‌ വിദ്യാലയങ്ങള്‍ക്ക്‌ വ്യാഴം,വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. അത്യാഹിതങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ്‌ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരങ്ങളെയും ബാധിക്കുമെന്നാണ്‌ പ്രവചനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക