Image

കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗ്ഗീസിനും, ജോണ്‍ ടൈറ്റസിനും

ജെയ്‌സണ്‍ അലക്‌സ് Published on 10 October, 2018
കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗ്ഗീസിനും, ജോണ്‍ ടൈറ്റസിനും
ന്യൂ ജേഴ്‌സി: അമേരിക്കയിലെ എന്‍ജിനീയേഴ്‌സിന്റെ പ്രൊഫഷണല്‍ വേദിയായ കീന്‍ പത്താം വാര്‍ഷികത്തിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20-ന്, വൈകുന്നേരം 5:30 യ്ക്ക് ന്യൂ ജേര്‍സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടക്കുന്ന ആഘോഷത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും

കീന്‍ അംഗങ്ങളുടെ നിര്‍ദ്ദേശാനുസരണം തെരെഞ്ഞെടുത്തവരുടെ അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത് അവാര്‍ഡ് കമ്മറ്റിക്ക് വേണ്ടി കെ. ജെ. ഗ്രിഗറിയും, ഷാജി കുര്യാക്കോസുമാണ്.

നാല്‍പ്പതു വര്‍ഷമായി എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്ത് അമേരിക്കയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന D &K കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും ത്യശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും ആയ ദിലീപ് വര്‍ഗ്ഗീസിനെ ഐകകണ്‌ഠേനയാണ് കീന്‍ ഡെസെനിയല്‍ എഞ്ചിനീയര്‍ (KEAN Decennial Engineer)  ആയി തെരെഞ്ഞെടുത്തത്.

ജനസമ്മതനും, സാമൂഹ്യ സ്‌നേഹിയുമായ ദിലീപ് വര്‍ഗ്ഗീസ്, മലയാളി സമൂഹത്തിന്‍ന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

സിയാറ്റിലിലെഎയ്‌റോ കോണ്‍ട്രോള്‍സ് എഞ്ചിനീയറിംഗ് കമ്പനിയുടെ CEO യും പ്രസിഡന്റുമായ ജോണ്‍ ടൈറ്റസിനെ കീന്‍ ഡെസെനിയല്‍ എന്റര്‍പ്രെനര്‍  (KEAN Decennial Enterprenuer) ആയി അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

അമേരിക്കന്‍ മലയാളികുളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ നേതൃ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ജോണ്‍ ടൈറ്റസ്. ഫോമയുടെ പ്രസിഡന്റ് എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം മുന്‍ കാലങ്ങളില്‍ ചെയ്തിട്ടുള്ളത്.

2018-ലെ എഞ്ചിനീയര്‍ഓഫ് ദി ഇയര്‍ ആയി ന്യൂയോര്‍ക്കിലെ ജോണ്‍ കെ ജോര്‍ജ്ജിനെ തെരെഞ്ഞെടുത്തു.

എല്ലാ വര്‍ഷവും കേരളത്തില്‍ നിന്നുമുള്ള ഒരു പ്രൊഫസറെ ആദരിക്കുന്ന ദൗത്യവും കീന്‍ നിര്‍വഹിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ടീച്ചര്‍ ഓഫ് ദി ഇയര്‍ ആയി പാലക്കാട് NSS എഞ്ചിനീറിംഗ് കോളേജ് പ്രൊഫസര്‍ ഡോ. ഉമാ ദേവി P.P. യെ തെരഞ്ഞെടുത്തതായി കമ്മറ്റിക്കുവേണ്ടി ഷാജി കുര്യാക്കോസ് അറിയിച്ചു.

മനുഷ്യസ്‌നേഹത്തിന്റെ മകുടോദാഹരണമായിമാറി, പത്തു വര്‍ഷമായി ജനസേവനം ചെയ്ത് കേരളത്തിലും അമേരിക്കയിലും ഒരു മാതൃകാ സംഘടനയായിരിക്കുകയാണ് കീന്‍. പത്താം വാര്‍ഷികാഘോഷം മനുഷ്യ സ്‌നേഹികളായ ഏവര്‍ക്കും സമ്മേളിക്കുവാനായി കീന്‍ ഒരുക്കുന്ന ഒരു മഹാ സംരംഭമാണ്. അതിലേക്കായി ഒത്തു ചേരുവാന്‍കീന്‍ പ്രസിഡന്റ് പ്രകാശ് കോശിയോടൊപ്പം, പത്താം വാര്‍ഷിക ആഘോഷ കമ്മിറ്റി ചെയറായ ജെയ്‌സണ്‍ അലക്‌സ്, ഫീലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പിയാര്‍ എന്നിവര്‍ ഒന്ന് ചേര്‍ന്ന് എല്ലാ മലയാളികളെയും എഡിസണ്‍ ഹോട്ടലിലിലേക്ക് സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ നൂറിലധികം കുടുംബങ്ങള്‍ക്ക് തണലായി, ആയിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി, ജന സേവനം മുതലാക്കി, പ്രൊഫെഷണലിസത്തിന്റെ പാതയില്‍ നിന്നുകൊണ്ട് അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്‌സിന്റെ കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കീന്‍. സെമിനാറുകള്‍, വെബ്ബിനറുകള്‍, മെന്ററിങ്ങ് തുടങ്ങി പ്രൊഫഷണല്‍ പാതയില്‍ കീന്‍ കഴിഞ്ഞ 10-വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍, കീന്‍ സംഘാടകര്‍ക്ക് പ്രത്യേകമായി അനുവദിച്ച സന്ദര്‍ശന വേളയില്‍ അഭിപ്രായപ്പെടുകയുണ്ടായി. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുത്താനായി വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപതാം തീയതി വിവിധ കലാപരിപാടികളോടെയും, വിരുന്നു സല്‍ക്കാരത്തോടെയും ഒരുക്കുന്ന കീന്‍ ദശാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുവാനായി എല്ലാ മലയാളികളെയും എഡിസണ്‍ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. തദവസരത്തില്‍ രാഗി തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. രാഗി സ്പ്രിംഗ്ലര്‍ എന്ന ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ CEO യാണ്.

ക്ഷണം സ്വീകരിക്കുന്നവര്‍ ഒക്ടോബര്‍ 15-നു മുമ്പായി കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുവാന്‍ വിളിക്കുക:
Prakash Koshy - (914) 450-0884, Rajimon Abraham - (908) 240-3780, Benny Kurian-201-951-6801, Neena Sudhir - (732) 789-8262, Deepu Varghese - (201) 916-0315, Ajith Cherayil - (609) 532-4007, Eldho Paul - (201) 370-5019, Sojimon James - (732) 939-0909, Preetha Nambiar - (201) 699-2321, Philipose Philip - (845) 642-2060, Jaiosn Alex - (914) 645-9899
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keanusa.org
കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗ്ഗീസിനും, ജോണ്‍ ടൈറ്റസിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക