Image

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കു മലയാളീ സമാജം ഓഫ് യോങ്കേഴ്‌സ് സ്വീകരണം നല്‍കി

Published on 10 October, 2018
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കു മലയാളീ സമാജം ഓഫ് യോങ്കേഴ്‌സ് സ്വീകരണം നല്‍കി
ന്യുയോര്‍ക്ക്: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കും ഭാര്യ ഡോ ഗീത പ്രേമചന്ദ്രനും മലയാളീ സമാജം ഓഫ് യോങ്കേഴ്‌സ് സ്വീകരണം നല്‍കി.

കേരളത്തിലെ വെള്ളപ്പൊക്ക കെടുതികളെ കുറിച്ച് ശ്രീ പ്രേമചന്ദ്രന്‍ ആമുഖമായി സംസാരിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഒരു ടൈം ബോംബ് തന്നെ എന്നദ്ദേഹം പറഞ്ഞു. അമേരിക്കയും ജപ്പാനും മറ്റും ഇപ്പോള്‍ ഡാമുകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല. മുല്ലപെരിയാര്‍ ഡാം തകര്‍ന്നാല്‍ അത് ഇടുക്കി ഡാമിന് താങ്ങാന്‍ ആകില്ല.

ചര്‍ച്ച ചെയ്യപ്പെട്ട എല്ലാ വിഷയങ്ങളും വേണ്ടപെട്ടവരെ അറിയിക്കുമെന്നദ്ധേഹം പറഞ്ഞു.

വെള്ളപ്പൊക്കകെടുതിയില്‍ ചെങ്ങന്നൂരില്‍ മംഗലത്തെ ഒരു കുടുംബം മരിച്ചത് റോയ് ചെങ്ങന്നൂര്‍ അനുസ്മരിച്ചു. സുഖമില്ലാതെ കിടന്ന മകനോടോപ്പും മാതാപിതാക്കളും മരണപ്പെട്ടത്സദസ്യരെ ദുഃഖത്തില്‍ ആഴ്ത്തി.

എല്ലാവരോടുമുള്ള നന്ദി ശ്രീ മോന്‍സി വര്‍ഗീസ് അറിയിച്ചു. ഡിന്നറോടുകൂടി ഈ ചെറിയ സമാഗമം അവസാനിച്ചു.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കു മലയാളീ സമാജം ഓഫ് യോങ്കേഴ്‌സ് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക