Image

പബ്ലിക്ക് ചാര്‍ജ്ജ് നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക ബംഗ്ലാദേശികളെ

Published on 10 October, 2018
പബ്ലിക്ക് ചാര്‍ജ്ജ് നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക ബംഗ്ലാദേശികളെ
സര്‍ക്കാറില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്കില്ല എന്ന പുതിയ നയം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. 60 ദിവസത്തേക്ക് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. അതിനു ശേഷം മാറ്റങ്ങളോടെ ഇത് നിയമമാകും
സര്‍ക്കാറില്‍ നിന്നു ഫുഡ് സ്റ്റമ്പ്, ഹൗസിംഗ് അലവന്‍സ്, ചികില്‍സാ ചെലവ് തുടങ്ങിയവ വാങ്ങിയവര്‍ക്കോ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കോ ഗ്രീന്‍ കാര്‍ഡ് നിഷേധിക്കുകയാണു പുതിയ ചട്ടത്തിന്റെ ലക്ഷ്യം.നാട്ടില്‍ നിന്ന് പ്രായമായവരെ കൊണ്ടു വരികയൊക്കെ വിഷമമാകും.
നിയമം ഏറ്റവും ദോഷമായി ബാധിക്കുന്നത് ബംഗ്ലാദേശി സമൂഹത്തെയാണ്. അമേരിക്കന്‍ പൗരത്വമില്ലാത്ത 61 ശതമാനം ബംഗ്ലാദേശികളും സര്‍ക്കാറിന്റെ ഏതെങ്കിലുമൊരു സഹായം സ്വീകരിക്കുന്നവരാണ്.
പൗരത്വമില്ലാത്ത പാക്കിസ്ഥാനികളില്‍ 48 ശതമാനവും ആനുകൂല്യം പറ്റുന്നു. പൗരത്വമില്ലാത്ത ഇന്ത്യാക്കാരില്‍ 11 ശതമാനമാണു ആനുകൂല്യം നേടുന്നവര്‍.
അതു പോലെ നാലംഗ കുടുംബത്തിനു 63,000 ഡോളര്‍ വാര്‍ഷിക വരുമാനമില്ലെങ്കില്‍ ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ കൂടുതല്‍ അന്വേഷണം നടത്തും.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു വന്നവരെയെല്ലാം ഇത് ദോഷമായി ബാധിക്കും. 50 ലക്ഷംവരുന്ന ദക്ഷിണേഷ്യക്കാരില്‍ ഏകദേശം 10 ശതമാനം അഥവ 472,000പേര്‍ ദാരിദ്ര്യത്തിലാണു കഴിയുന്നത്.
2015ലെ കണക്കനുസരിച്ച് അമേരിക്കയിലെ ശരാശരി ദാരിദ്യത്തേക്കാള്‍ കൂടുതല്‍ ദരിദ്രരായി ചില ദക്ഷിണേഷ്യന്‍ വിഭാഗങ്ങളുണ്ട്. പാക്കിസ്ഥാന്‍ (15.8 ശതമാനം) നേപ്പാളി (23 ശതമാനം) ബംഗ്ലാദേശി (24 ശതമാനം) ഭൂട്ടാന്‍ (33 ശതമാനം) എന്നിങ്ങനെയാണു ദാരിദ്രത്തില്‍ കഴിയുന്നത്. ഇന്ത്യാക്കാരുടെ സ്ഥിതി മെച്ചമാണ്.
ബംഗ്ലാദേശി,നേപ്പാളി കുടുംബങ്ങളില്‍ 63000 ഡോളര്‍ വാര്‍ഷിക വരുമാനം കിട്ടുന്നവരും കൂറവാണ്.

Public Charge rule will badly affect Bangladeshi community 

The Department of Homeland Security published a new proposed “public charge” rule today that would deny permanent resident status (“green cards”) to lower income immigrants who use government services such as nutrition programs and housing assistance. The proposed rule was officially published in the Federal Register, triggering a 60-day period for the public to comment before the Department of Homeland Security proceeds with final rulemaking. 

This rule punishes people for using the public benefits they are entitled to and is set up to prevent as many immigrants as possible from becoming legal permanent residents. It’s the latest in a series of attacks on all immigrant communities and their children. The rule directly impacts immigrants who are applying to become Lawful Permanent Residents (LPR’s or green card holders) or looking to extend or change the category of a nonimmigrant visa. If finalized, the Bangladeshi community would be the hardest hit among South Asian Americans. Nearly 61% of non-citizen Bangladeshi American families receive public benefits for at least one of the four federal programs including TANF, SSI, SNAP, and Medicaid/CHIP, according to a 2018 Migration Policy Institute Report. The same report showed that 48% of non-citizen Pakistani families and 11% of non-citizen Indian families also receive public benefits. Additionally, the proposed rule would flag all immigrant households of four earning less than $63,000 under negative scrutiny for the "public charge" test. 

The impact of the rule would be felt across the South Asian American community, as over 10% of green card recipients in FY 2016 were from South Asian countries. Nearly 472,000 or 10% of the approximately five million South Asians in the United States live in poverty, according to a recent Pew Research Center study. In 2015, eight of nineteen Asian American groups had poverty rates higher than the U.S. average. Among those, Pakistani (15.8%), Nepali (23.9%), Bangladeshi (24.2%), and Bhutanese (33.3%) Americans had the highest poverty rates among South Asian American groups. The same study showed that Bangladeshi and Nepali communities had the lowest median household incomes out of all Asian American groups, which fell far below the $63,000 threshold. We encourage South Asian Americans to visit SAALT’s campaign page and easily submit a comment opposing the discriminatory "public charge" rule before December 10. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക