മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹിന്ദു മഹാസഭയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Published on 11 October, 2018
മുസ്ലിം പള്ളികളില്‍
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി
തള്ളി. അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
മുസ്ലിം പള്ളികളില്‍
സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്ജിക്കാരന്
കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി കോടതി
തള്ളിയത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലിം
പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ
കോടതിയെ സമീപിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല