Image

ഐഎന്‍എക്‌സ്‌ മീഡിയ കേസ്‌: കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published on 11 October, 2018
 ഐഎന്‍എക്‌സ്‌ മീഡിയ കേസ്‌: കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ്‌ മീഡിയ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി.

ജോര്‍ഭാഗ്‌, ഊട്ടി, കൊടൈക്കനാല്‍, എന്നിവിടങ്ങളിലെ ബംഗ്ലാവുകള്‍, കൂടാതെ യുകെ, ബാഴ്‌സ എന്നിവിടങ്ങളിലെ സ്വത്തുമുള്‍പ്പെടെ 54 കോടി രൂപയുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌.

ഐഎന്‍എക്‌സ്‌ മീഡിയയ്‌ക്ക്‌ വിദേശ നിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടായെന്നും, വിദേശ നിക്ഷേപം വഴിവിട്ട്‌ ലഭിക്കാന്‍ കാര്‍ത്തി ചിദംബരം നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ്‌ കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്‌.

നിലവില്‍ ഐഎന്‍എക്‌സ്‌ തട്ടിപ്പ്‌ കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷണം നേരിടുന്ന പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നവംബര്‍ 1 വരെ ഇടക്കാല ജാമ്യത്തിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക