Image

ശബരിമല: ആചാരാനുഷ്ടാന സംരക്ഷണത്തിനായി ഓം

പ്രസാദ് പി Published on 11 October, 2018
ശബരിമല: ആചാരാനുഷ്ടാന സംരക്ഷണത്തിനായി ഓം
ലോസ് ആഞ്ചെലെസ്: ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപെട്ടു  സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍നിന്നുണ്ടായ വിധിയും, അതുനടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കവും, ശബരിമലയുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും ഹനിക്കുന്നതായി ലോസ് ആഞ്ചലസിലെ അയ്യപ്പ ഭക്തര്‍. എല്ലാ ക്ഷേത്രങ്ങളിലും പ്രായ ലിംഗ ഭേദമെന്യേ ഭക്തര്‍ക്ക് പ്രവേശനം വേണമെന്ന നിലപാടിലുറച്ചുനില്‍ക്കുമ്പോളും, ശബരിമലയിലെ  പ്രതിഷ്ഠാ സങ്കല്‍പവും    പ്രത്യേക സാഹചര്യവും കണക്കിലെടുക്കാതെ വന്ന കോടതി വിധി ഒരുരീതിയിലും ഉള്‍ക്കൊള്ളാനാകാത്ത  നിലയിലാണ് കാലിഫോര്‍ണിയയിലെ വിശ്വാസികള്‍.

          കോടതി വിധി മൂലം സംജാതമായ സാഹചര്യം വിലയിരുത്താനും  ഭക്ത ജന മനസുകളില്‍ ഈ വിധി സൃഷ്ടിച്ച ഉത്കണ്ഠയും വേദനയും  ബന്ധപ്പെട്ടവരെ അറിയിക്കാനും അത് അതിജീവിക്കാനുമായി    കാലിഫോര്‍ണിയയിലെ അയ്യപ്പ ഭക്തര്‍ മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന യജ്ഞവും പൂജയും നടത്തുന്നു. ഈ വരുന്ന ശനിയാഴ്ച വൈകിട്ട് ബെല്‍ ഫ്‌ളവറിലുള്ള  ഓം സാംസ്‌കാരിക കേന്ദ്രത്തില്‍ നടത്തുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍,ഭാഷാ  സംസ്ഥാന ഭേദമെന്യേ  അമേരിക്കയിലാകമാനം നടക്കുന്ന പ്രതിഷേധ പരിപാടികളുടെയും നാമ ജപ യാത്രകളുടെയും ഭാഗമായാണ് ലോസ് ആഞ്ചലസിലെ പരിപാടികളും.  
  
          പൂജയിലും പ്രാത്ഥനയിലും പങ്കുചേരാനും, ശബരിമലയിലെ  ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ പങ്കുവെക്കാനും വിശ്വാസ 
സംരക്ഷണത്തിനുമായി എല്ലാ ഭക്ത ജനങ്ങളും ശനിയാഴ്ച വൈകിട്ട് ഒത്തുചേരണമെന്നു ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.ohmcalifornia.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

ശബരിമല: ആചാരാനുഷ്ടാന സംരക്ഷണത്തിനായി ഓം
Join WhatsApp News
വിദ്യാധരൻ 2018-10-11 12:52:33
 
 " ഓം ഭൂഃ ഭുവഃ സ്വഃ 
തത് സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി 
ധിയോ യോ നഃ പ്രചോദയാത്”

സൂര്യന്റ പ്രകാശത്താൽ 
                 പ്രപഞ്ചം ശോഭിക്കുംപോൽ 
നിന്റെ ബുദ്ധിക്കിതു 
                പ്രകാശം പരത്തട്ടെ 
ഗായത്രി മന്ത്രം ചൊല്ലാൻ 
                സ്ത്രീകൾക്കും കഴിയുമോ? 
സ്ത്രീകൾ ദർശിച്ചിടീൽ 
                അയ്യപ്പൻ പിണങ്ങുമോ?
മൂഡമീ ചോദ്യങ്ങൾക്ക് 
                 ഉത്തരം വേദം നൽകും 
 
                  

ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ ???
************************************************************
ഭാരത സംസ്കൃതിയുടെ അടിത്തറയും അറിവിന്റെ മഹാസാഗരവുമായവേദങ്ങൾ തന്നെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽക്കുന്നുണ്ട്. വേദമന്ത്രൾ കണ്ടെത്തുന്നവരെ ദ്രാഷ്ട്ക്കൾ എന്നാണ് വിളിച്ചു വരുന്നത്. ഇതിൽ പുരുഷന്മാർ മാത്രമല്ല സ്തീകളും കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ട്പ്പെടുന്നു. ഋഷികൾ എന്ന പദം പുരുഷന്മാരെ സൂചിപ്പിക്കുമ്പോൾ മന്ത്രദ്രാഷ്ടാക്കളായ സ്ത്രീകൾ അറിയപ്പെടുന്നത് ഋഷികമാരെന്നാണ്. മാത്രമല്ല, വേദം പഠിക്കുകയോ, പഠിപ്പിക്കുകയോ ചേയ്തിരുന്നവരെ ബ്രഹ്മവാദിനികൾ എന്നാണ് വിളിച്ചിരുന്നത്. എന്നുവെച്ചാൽ മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്ന ഗായത്രീമന്ത്രം സ്ത്രീകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നു എന്നു സാരം.

ഘോഷാ, ഗോധാ, വിശ്വവരാ, ആപല, ഉപനിഷാദ്, ജൂഹ, അദിതി, ഇന്ദ്രാണി, സരമാ, രോമശ, ഉർവശി, ലോപമുദ്ര, യമി, ശാശ്വതി, സൂര്യസാവിത്രി, എന്നിവർ ഋഷികമാരായിരുന്നു. ഇതിൽ സൂര്യസാവിത്രി എന്ന ഋഷിക ഋഗ്വേദത്തിലെ എഴുപത്തഞ്ച് മന്ത്രങ്ങൾ രചിച്ചതായി കാണാവുന്നതാണ്.

ഗേവഷണബുദ്ധിയോടെ ഭാരതീയതയെ സമീപിച്ചാൽ ഗായത്രീമന്ത്രത്തിന്റെ ഉപാസകരായി നിരവധി സ്ത്രീരത്നങ്ങളെ കണ്ടെത്താനാകും. ഗാർഗി, മൈത്രേയി, മദാലസ, അനസൂയ, അരുന്ധതി, ദേവയാനി, അഹല്യ, കുന്തി, സത് രൂപ, വൃന്ദ, മണ്ഡോദരി, താര, ദ്രൗപതി, ദമയന്തി, ഗൗതമി, ആപല, സുപഭ, ശവാതി, ഉശില, സാവിത്രി, പ്രതിശേയി, വിശാലിനീ, ബേന്ദുലാ, സുനിത, ശകുന്തള, പിംഗള, രോഹിണി, ഭദ്ര, വിഡുല, ഗാന്ധാരി, സീതാ, ദേവഹൂതി, പാർവതി, ശചി, സത്യവതി, സുകന്യ, തുടങ്ങിയ എത്രയോ സ്ത്രീ രത്നങ്ങളുടെ ദിവ്യനാമങ്ങൾ നമുക്കു മുന്നിൽ തിളങ്ങിനിൽക്കുന്നുണ്ട്.

ഗായതീജപത്തിന്റെ മാഹത്മ്യത്തിലൂടെ സാവിത്രി തന്റെ ഭർത്താവിന്റെ ജീവനെ യമധർമനിൽ നിന്നും തിരികെ വാങ്ങിയതു മാത്രം നോക്കിയാൽ മതി. വിശ്വമാതാവും ദേവമാതാവും വേദമാതാവും ആദിമാതാവുമായ ദേവീഗായത്രിയുടെ അനുഗ്രഹം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ലഭ്യമാവുക എന്നു പറഞ്ഞാൽ തെറ്റില്ല. സ്ത്രീകളുടെ ആത്മാർത്ഥതയും അർപണവും തികഞ്ഞ ഭക്തിയുമല്ലാതെ മറ്റൊന്നുമല്ല അതിനുപിന്നിൽ " (ഫേസ് ബുക്ക് )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക