Image

കന്യാസ്ത്രീ പീഡനം വെറും പാപമോ? (ബി ജോണ്‍ കുന്തറ)

Published on 11 October, 2018
കന്യാസ്ത്രീ പീഡനം വെറും പാപമോ? (ബി ജോണ്‍ കുന്തറ)
ഇന്നലെ കെ സി ആര്‍ എം എന്ന പ്രസ്ഥാനത്തിന്‍റ്റെ കീഴില്‍ അമേരിക്കയില്‍ ഒരു ടെലികോണ്‍ഫെറെന്‍സ് രൂപത്തില്‍ ഒരു ചര്ച്ച് നടന്നു അതില്‍ മുപ്പതിലധികം കേള്‍വിക്കാര്‍ പലേ സ്ഥലങ്ങളില്‍ നിന്നുമായി പങ്കുവഹിച്ചു ഏതാനും സ്ത്രീകളും വിളിച്ചവരില്‍ ഉണ്ടായിരുന്നു എ.സി ജോര്‍ജ് (ഹ്യൂസ്റ്റണ്‍) ആയിരുന്നു നിയന്ത്രകന്‍.വിഷയം ബിഷപ്പ് ഫ്രാങ്കോ നടത്തിയ കന്യാസ്ത്രീ പീഡനവും അതിനെ കത്തോലിക്കാ സഭാ മേധാവികള്‍ എങ്ങിനെ കണ്ടു വിലയിരുത്തി.നടപടികള്‍ എടുത്തു.

സാധാരണ ഇതുപോലുള്ള സംവാദങ്ങളില്‍ രണ്ടും മൂന്നുമൊക്കെ പക്ഷക്കാര്‍ കാണും എന്നാല്‍ ഇവിടെ കണ്ട വ്യത്യസ്തത എല്ലാവരും പലേ സ്വരത്തില്‍ കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ആശിച്ചുപോകുന്നു ആ സംഭാഷണം എല്ലാ മെത്രാന്മാരും ഒന്നു കേള്‍ക്കണമെന്ന്.

പീഡിതയായ കന്യാസ്ത്രി അതു നടന്ന കാലംതന്നെ സഭാ നേതാക്കളുടെ മുന്നില്‍ പരാതിയുമായി എത്തിയിരുന്നു.എന്നാല്‍ കര്‍ദിനാളടക്കം ഇതിനെ കുമ്പസാരക്കൂട്ടില്‍ ഒതുക്കാവുന്ന ഒരു പാപമായിട്ടാണ് കണ്ടത് കര്‍ദിനാളും മറ്റു സഭാ മേധാവികളും ഇതൊരു വ്യക്തിയുടെ മേല്‍ മറ്റൊരാള്‍ നടത്തിയ ഹീന, ശിക്ഷാര്ഹ്മായ പ്രവര്‍ത്തി ആയിക്കണ്ട് പോലീസിനെ ആയിരുന്നില്ലെ ആ കന്യാസ്ത്രീയുടെ പരാതിയുടെ അന്വേഷണം ഏല്‍പ്പിക്കേണ്ടിയിരുന്നത്?

വികസിത രാജ്യങ്ങളിലെ ക്രിമിനല്‍ കോഡുകള്‍ പരിശോധിച്ചാല്‍ കാണുവാന്‍ പറ്റും ഒരു കുറ്റം ആരോപിക്കപ്പെട്ടാല്‍ അതിനെ നിയമത്തിന്‍റ്റെ മുന്നില്‍നിന്നും മറച്ചു വയ്ക്കുന്നതിനും അതിനു പ്രേരണ നല്‍കുന്നതും ശിഷാര്‍ഹമായ കുറ്റമെന്ന്."കോ കോണ്‍സ്പിറേറ്റര്‍ " ആയിട്ടാണ് കാണുന്നത്.

ഇവിടെ നിരീക്ഷിക്കുന്നത് കേരളത്തിലെ കത്തോലിക്കാസഭ ഇന്ത്യന്‍ പീനല്‍ കോഡുകളെയും ഭരണഘടനയെയും കാണുന്നത് അതൊന്നും അവര്‍ക്ക് ബാധകമല്ല. റോമിലിരിക്കുന്ന മാര്‍പ്പാപ്പയും കാനന്‍ നിയമങ്ങളുമാണ് തങ്ങളുടെ വഴികാട്ടികള്‍. അമേരിക്കയിലും ആ പ്രവണത ഒരുകാലത്തു കണ്ടിരുന്നു എന്നാല്‍ അതിവിടെ മാറിയിരിക്കുന്നു.

രാഷ്ട്രീയം മാറ്റിനിറുത്തി വാസ്തവത്തില്‍ കേരളാ പോലീസ് സഭാ നേതാക്കളുടെ മേല്‍ കുറ്റം ചുമത്തി കേസെടുക്കേണ്ടിയിരിക്കുന്നു. ഒരു കുറ്റകൃത്യം കേട്ടിട്ടും അത് രാജ്യത്തെ നിയമ വ്യവസ്ഥതയുടെ മുന്നില്‍നിന്നും മറച്ചുവയ്ച്ചതിന്.

കേരളത്തിലെ കര്‍ദിനാളും മെത്രാന്മാരും ഭാരത പൗരന്മാരായിട്ടാണ് ജനിച്ചതും വളര്‍ന്നതും ഒരു പട്ടമെന്ന സ്ഥാനം കിട്ടിയപ്പോള്‍ ഇവരാരും റോമിലെ പൗരന്മാരായി മാറിയിട്ടില്ല റോമിലെ നിയമങ്ങള്‍ പരിപാലിക്കുന്നതിന്.റോമിന് നിങ്ങളുടെമേലുള്ള അധികാരം സഭാ ഭരണത്തില്‍ മാത്രം.

കേരളത്തിലെ കത്തോലിക്കര്‍ ഇന്നും ഒരു നല്ല വിഭാഗം, ഇതെല്ലാം കാണുന്നത്അച്ചന്മാരും മെത്രാന്മാരും കാട്ടുന്ന വേണ്ടാധീനങ്ങളും കുറ്റപ്രവര്‍ത്തികളും വെറും മനുഷ്യ ബലഹീനതകള്‍ അവയെ നാം ക്ഷമിക്കുക അല്ലാതെ ഇവരെ നിയമത്തിന്‍റ്റെ മുന്നില്‍ വിസ്തരിക്കുന്നത് സഭയുടെ അന്തസ്സിന് കോട്ടംവരുത്തും നാം മറ്റു മതങ്ങളുടെ മുന്നില്‍ അവഹേളനാ പാത്രമാകും.

കുഞ്ഞാടുകള്‍ അഥവാ വിശ്വാസികള്‍ അച്ചന്മാരും മെത്രാന്മാരും തങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയുടെ കാവല്‍ക്കാരായി കാണുന്നിടത്തോളം കാലം കത്തോലിക്കാസഭ ഈ മേധാവികളുടെ കളിക്കളം കുഞ്ഞാടുകള്‍ ആര്‍പ്പുവിളിച്ചു ഇവരുടെ പുറകേ നടക്കുന്ന ആരാധകര്‍.
Join WhatsApp News
josecheripuram 2018-10-11 13:29:20
I have to say one thing that what ever religion you believe please do not teach your children "ANDHA VISWASYAM"  .When I was a child I had no rights. Parents,teachers,priests,any one older than me were right.We have to encourage free thinking & tell the truth.That's the only way we can build a healthy future.
Phil 2018-10-11 15:47:42
ഇത് ഒരു സഭയിൽ മാത്രം നിലനിൽക്കുന്ന കാര്യം അല്ല. എല്ലാ സഭകളിലും ഇടയന്മാരും ആടുകളും ഉണ്ട് . ആടുകളെ കൊണ്ട് ജീവിക്കുന്ന ഇടയന്മാർ അവരെ തങ്ങളുടെ ഇഷ്ടത്തിന് ഉപയോഗിക്കുന്നു. ആത്മീയം ആണ് ഈകൂട്ടർക്കു ഏറ്റവും നല്ല മറ . ഒരു ക്രിസ്തീയ സഭയെ സംബന്തിചിടത്തോളം സത്യാ വേദപുസ്തകം ആണ് പ്രമാണം. അത്  ഇടയന്മാർ പഠിച്ചിട്ടില്ല അല്ലെങ്കിൽ അവർക്കിതിൽ വിശ്വാസം ഇല്ല. 
കപ്യാർ 2018-10-11 17:03:59
വികസിത രാജ്യങ്ങളിലെപ്പോലെ ആയാൽ ഇന്ത്യൻ ജയിലുകൾ പുരോഹിതരെക്കൊണ്ട് നിറയും. ആലഞ്ചേരി മുതൽ യാക്കോബായ സഭയിലെ തോമസ് ഒന്നാമൻ കത്തോലിക്ക വരെ ഉണ്ട തിന്നും.
ശ്രി ഫിൽ ആണ് ബൈബിൾ പഠിക്കാത്തത്. പുരോഹിതർ ബൈബിൾ കൂടെ കൂടെ വായിക്കുന്നുണ്ട്, പഴയ നിയമം. അതൊരു പ്രാവശ്യം വായിച്ചാൽ ഈ പീഡനമൊക്കെ വെറും ചീള് കേസ്സല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക