Image

തിത്‌ലി ചുഴലിക്കാറ്റില്‍ എട്ടുമരണം

Published on 11 October, 2018
തിത്‌ലി ചുഴലിക്കാറ്റില്‍ എട്ടുമരണം
വിശാഖപട്ടണം: ആന്ധ്രയുടെ വടക്കന്‍ തീരങ്ങളില്‍ കനത്ത നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത്‌ എട്ടുപേര്‍ മരിച്ചു. മരങ്ങള്‍ കടപുഴകി വീണതും ഇലക്ട്രിക്‌ ലൈനുകള്‍ പൊട്ടി വീണതുമാണ്‌ മരണകാരണം.

ആന്ധ്രയ്‌ക്ക്‌ പുറമേ ഒഡിഷയിലെ തീരദേശ ജില്ലകളിലും തിത്‌ലി നാശംവിതച്ചു. 150 കിലോമീറ്ററിലേറെ വേഗത്തിലാണ്‌ കാറ്റ്‌ വീശിയത്‌. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ വീടുകള്‍ ഏറെയും തകര്‍ന്നിട്ടുണ്ട്‌.ഒഡിഷയിലെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ റെഡ്‌ അലേര്‍ട്ട്‌ തുടരുകയാണ്‌. 836 ക്യാമ്പുകളിലായി മൂന്ന്‌ ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക