Image

ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!

ശ്രീരാജ് കടയ്ക്കല്‍ Published on 12 October, 2018
ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!
ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ പ്രമുഖശിശിഷ്യനും  ആര്‍ട് ഓഫ് ലിവിംഗ് ഓര്‍ഗനൈസേഷന്‍ സംഗീതവിഭാഗം സുമേരുസന്ധ്യാ  ഇന്റ്റര്‍നേഷണല്‍ ഭജന്‍ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങില്‍ സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തുന്നു.

ഒക്ടോബര്‍15 ന് രാവിലെ 10 മണിമുതല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ മുരുകദാസ് ചന്ദ്ര  നയിക്കുന്ന സംഗീതതാര്‍ച്ചന !

തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷവും മുടങ്ങാതെ ഇത്തവണയും മുരുഗദാസിന്റെ സംഗീതസദസ്സില്‍ പങ്കാളികളാവാമെന്നതില്‍ മാമാനിക്കുന്നിലെയും  പരിസര പ്രദേശങ്ങളിലേയും ഭക്തജനങ്ങള്‍ക്ക് അതിലേറെ സന്തോഷം!
   കേരളത്തിലെ പ്രശസ്ഥ  കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കടക്കല്‍ ബാബു നരേന്ദ്രന്റെ ശിക്ഷണത്തില്‍ വളരെ ചെറുപ്പത്തിലേ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടക്കല്‍ സ്വദേശിയാണ്.
ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍  കേരളം, കര്‍ണ്ണാടക ,തമിള്‍നാട് ,ശ്രീലങ്ക ,യു പി ,യു എ ഇ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടന്ന മഹാസത്‌സംഗുകള്‍ക്ക് ഈ അനുഗ്രഹീത ഗായകന്‍ ഇതിനകം നേതൃത്വം നല്‍കിയിട്ടുണ്ട്. 

'പാദപൂജ' , 'ശരണം' തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായിരചനയും  സംഗീതവും  നല്‍കി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആല്‍ബങ്ങള്‍ മുരുകദാസിന്റേതായി  വിപണിയില്‍ ഇന്ന് ലഭ്യമാണ്.  

ആര്‍ട് ഓഫ് ലിവിംഗ് ഡിവൈന്‍ ഷോപ്പുകളില്‍  മറ്റു സംഗീത ആല്‍ബങ്ങള്‍ക്കൊപ്പം മുരുഗദാസിന്റെ ഭജന്‍ സീഡികള്‍ക്കും ആവശ്യക്കാരേറെ. 

ആര്‍ട് ഓഫ് ലിവിംഗ് സംഗീത വിഭാഗം ദേശീയ ഡയറക്ടറും പ്രശസ്ഥ സംഗീതജ്ഞനുമായ ഡോ .മണികണ്ഠന്‍ മേനോന്‍, ഗായിക ഗായത്രി അശോകന്‍, സുധാരഞ്ജിത് തുടങ്ങിയ നിരവധി സംഗീത പ്രതിഭകള്‍ക്കൊപ്പം ആര്‍ട് ഓഫ് ലിവിംഗ് ആനന്ദോത്സവങ്ങളില്‍ വേദി പങ്കിടാനുള്ള  ഭാഗ്യം ലഭിച്ചതും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും, പൊതുസദസ്സുകളിലും സംഗീത സദസ്സുകള്‍ നടത്താനും  ഭാഗ്യമുണ്ടായത്  ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ അനുഗ്രഹ മാണെന്നാണ് ഈ അനുഗ്രഹീത ഗായകന്റെ  ഉറച്ച വിശ്വാസം. 
ശ്രീശ്രീ ഗുരുദേവിന്റെ നിയന്ത്രണത്തില്‍  ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ പന്ത്രണ്ടായിരം മലയാളികള്‍പങ്കെടുത്തുകൊണ്ടുള്ള ജ്ഞാനപ്പാനമഹാസംഗത്തില്‍ ജ്ഞാനപ്പാന സംഗീതാവിഷ്‌കാരം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചതായറിയുന്നു .
 
 ആര്‍ട് ഓഫ് ലിവിംഗ് സംഗീത പരിപാടികള്‍ക്കുപുറമെ  കേരളത്തിലും മറ്റിടങ്ങളിലുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവനകലയെ അടുത്തറിയാനും അനുഭവിച്ചറിയാനും അവസരമൊരുക്കിയ മികച്ച  ആര്‍ട് ഓഫ് ലിവിംഗ് അദ്ധ്യാപകന്‍ എന്ന നിലയിലും ഗുരുദേവ് ശ്രീ.ശ്രീ.രവിശങ്കര്‍ജിയുടെ അനുഗ്രഹാശിസ്സുകള്‍ ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. മുരുകദാസ് 8547122635

ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!ജീവനകലയുടെ ഗന്ധര്‍വ്വഗായകന്‍ !!മുരുകദാസ് ചന്ദ്ര !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക