Image

എം.ജെ അക്‌ബറിനെ പിന്തുണച്ച്‌ ബി.ജെ.പി വനിതാ വിഭാഗം മേധാവി

Published on 12 October, 2018
എം.ജെ അക്‌ബറിനെ പിന്തുണച്ച്‌ ബി.ജെ.പി വനിതാ വിഭാഗം മേധാവി


ഭോപാല്‍: കേന്ദ്ര സഹമന്ത്രി എം.ജെ അക്‌ബറിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മന്ത്രിക്ക്‌ പിന്തുണയുമായി ബി.ജെ.പി വനിതാ വിഭാഗം മേധാവി ലന്റാ കേല്‍ക്കര്‍.

'വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍' എന്നാണ്‌ വിഷയത്തില്‍ ലന്റ പ്രതികരിച്ചത്‌.

വിഷയത്തില്‍ എന്തുകൊണ്ട്‌ ഇതുവരെ വനിതാ മന്ത്രിമാര്‍ ഒന്നും പ്രതികരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിച്ചതിന്‌ തെളിവുകള്‍ ഉണ്ടോ എന്നും ഇവര്‍ ചോദിച്ചു.

'എം.ജെ അക്‌ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌. ആരോപണം ഉന്നയിച്ചവര്‍ എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ. രണ്ട്‌ ആള്‍ക്കാരുടെ ഭാഗത്തും തെറ്റുണ്ട്‌' അവര്‍ പറഞ്ഞു.

'അവര്‍ മീടൂ ക്യാമ്പയിനിങിനെ സ്വാഗതം ചെയ്‌തു. പീഡനത്തിനെതിരായി സംസാരിക്കാന്‍ മീടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന്‌ സ്‌ത്രീകള്‍ മനസിലാക്കിയത്‌. അതുകൊണ്ടാണ്‌ ഒരു തുറന്ന്‌ പറച്ചിലിന്‌ ഇത്രയും വൈകിയത്‌.' അവര്‍ പറഞ്ഞു.

അക്‌ബര്‍ രാജി വയ്‌ക്കുമോ എന്ന ചോദ്യത്തിന്‌ തനിക്കും പാര്‍ട്ടിക്കും ഹൈക്കമാന്റ്‌ പറയുന്നത്‌ അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു എന്നായിരുന്നു ലന്റയുടെ മറുപടി.. ഹൈക്കമാന്റ്‌ പറഞ്ഞാല്‍ രാജി ഉണ്ടായേക്കാം. എന്നാല്‍ മുന്‍പ്‌ ഒരു കോണ്‍ഗ്രസ്‌ നേതാവിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നെന്നും അന്ന്‌ അദ്ദേഹം രാജി വെച്ച്‌ അന്വേഷണം നേരിടുകയല്ല ചെയ്‌തതെന്നും ലന്റ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക