Image

പത്രപ്രവര്‍ത്തകന്‍ ടൈറ്റസ് കെ. വിളയില്‍ അന്തരിച്ചു

Published on 12 October, 2018
പത്രപ്രവര്‍ത്തകന്‍ ടൈറ്റസ് കെ. വിളയില്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത പത്ര പ്രവര്‍ത്തകനും കമ്മ്യുണിസ്റ്റ് ചിന്തകനും, കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ടൈറ്റസ് കെ. വിളയില്‍ (60) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചി ചെറായിലെ ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം.

ഹ്യൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചവട്ടം പത്രത്തിന്റെ എഡിറ്റര്‍, ജനനി, വാസ്തവം, ന്യൂസ് റിപ്പോര്‍ട്ടര്‍ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലപാടുകളിലെ സത്യസന്ധതയും മൂര്‍ച്ചയേറിയ അക്ഷരശൈലിയും കൈമുതലായിരുന്ന ടൈറ്റസ് എന്നും മലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു.

അഡ്വ. ഹെയ്‌സല്‍ ആണ് ഭാര്യ. ഹാരിസണ്‍ ജോണ്‍സ് (മസ്കറ്റ്), ഡോ. ഹെലന്‍ മേരി ടൈറ്റസ് (കോട്ടയം മെഡിക്കല്‍ കോളജ്) എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക