Image

മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ ഉന്നതോദ്യോഗസ്ഥനെ ടാറ്റ മോട്ടോഴ്‌സ് നിര്‍ബന്ധിത അവധിയില്‍ വിട്ടു

Published on 12 October, 2018
മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ ഉന്നതോദ്യോഗസ്ഥനെ ടാറ്റ മോട്ടോഴ്‌സ് നിര്‍ബന്ധിത അവധിയില്‍ വിട്ടു

മുംബൈ: മീ ടൂ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ഉന്നതോദ്യോഗസ്ഥനെ ടാറ്റ മോട്ടോഴ്‌സ് നിര്‍ബന്ധിത അവധിയില്‍ വിട്ടു. കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി സുരേഷ് രംഗരാജനെയാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അവധിയില്‍ പോകാനാണ് ടാറ്റയുടെ നിര്‍ദ്ദേശം.

ടാറ്റയിലെ വനിതാ ജീവനക്കാരെ രംഗരാജന്‍ ലൈംഗിക ചൂഷണം ചെയ്യുന്നു എന്നാണ് ആരോപണം. വനിതാ ജീവനക്കാരുടെ പരാതി ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ആരോപണം കമ്പനിയെ പ്രതിരോധത്തിലാക്കിയതോടെയാണ് രംഗരാജനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്. അന്വേഷണം പൂര്‍ത്തിയായാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ടാറ്റ വ്യക്തമാക്കി.

വോഡഫോണിലും നിസാന്‍ മോട്ടോര്‍ ഇന്ത്യയിലും ഉന്നത പദവികള്‍ വഹിച്ച രംഗരാജന്‍ 2016 സെപ്റ്റംബറിലാണ് ടാറ്റയിലെത്തിയത്. മന്ത്രിമാര്‍ക്കെതിരെയും സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍, ഇത് ആദ്യമായാണ് കോര്‍പ്പറേറ്റ് മേഖലയിലുള്ള ഉന്നതനെതിരെ ആരോപണം ഉയരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക