Image

വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടന്‍ കൊല്ലം തുളസി

Published on 12 October, 2018
വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടന്‍ കൊല്ലം തുളസി

ബിജെപി വേദിയില്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടന്‍ കൊല്ലം തുളസി. പറയാന്‍ പാടില്ലാത്തതാണു പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും കൊല്ലം തുളസി മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റില്‍ പറഞ്ഞു.

വനിതാ കമ്മിഷന്‍ കേസെടുത്തതിനു പിന്നാലെയാണ് തുളസിയുടെ മാപ്പപേക്ഷ. ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു  പരാമര്‍ശം.

തുളസി പറഞ്ഞത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിനു മൂന്നു വകുപ്പുകള്‍ ചുമത്തി  ചവറ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി.  
Join WhatsApp News
CID Moosa 2018-10-12 23:08:29
ഓരോ അവന്മാര് ചെന്ന് വീഴുന്ന വീഴ്ച്ചയെ. ചീത്ത വിളിക്കുക മാപ്പു പറയുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക