Image

ആധാര്‍ ഇല്ല; ഒമ്പതുകാരിക്ക് ചികിത്സ നിഷേധിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

Published on 12 October, 2018
ആധാര്‍ ഇല്ല; ഒമ്പതുകാരിക്ക് ചികിത്സ നിഷേധിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

ന്യുഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഒമ്പതു വയസ്സുള്ള ബാലികയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. ന്യുറോ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹി ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ എത്തിയ നോയിഡ സ്വദേശിനി പ്രിയയ്ക്കാണ് ഈ ദുര്‍ഗതി. പ്രിയയുടെ അവസ്ഥ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തീവാരി ട്വിറ്റ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഇടപെട്ട് പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

പെണ്‍കുട്ടിക്ക് കടുത്ത ന്യുറോ പ്രശ്‌നമുണ്ടെന്നും ശരീരം പെട്ടെന്ന് വിറയ്ക്കുന്ന അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സഫ്ദര്‍ജംഗ് ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്ര ശര്‍മ്മ പറഞ്ഞു. ബുധനാഴ.ച ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ചികിത്സിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക