Image

യുവതികളും നവദമ്പതികളും 25 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയിരുന്നുവെന്ന് അയ്യപ്പസേവാ സംഘം

Published on 12 October, 2018
യുവതികളും നവദമ്പതികളും 25 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയിരുന്നുവെന്ന് അയ്യപ്പസേവാ സംഘം

കൊച്ചി: യുവതികളും നവദമ്പതികളും 25 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയിരുന്നുവെന്ന് അയ്യപ്പസേവാ സംഘം. 1993 ല്‍ ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയിലാണ് ഇക്കാര്യമുള്ളതെന്ന് ന്യൂസ് 18  ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീ പ്രവേശനം സ്ഥിരീകരിച്ച് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാസംഘവും നല്‍കിയ രേഖകളുടെ പകര്‍പ്പിലാണ് ഇക്കാര്യമുള്ളതെന്നാണ് റിപ്പോര്‍ട്ട്. ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ  ഹൈക്കോടതിയില്‍ സാക്ഷി ഭാഗമായി വിസ്തരിച്ച അന്നത്തെ അയ്യപ്പ സേവാസംഘം സെക്രട്ടറി കെ പി എസ് നായരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്.

60 വര്‍ഷമായി മല ചവിട്ടുന്ന താന്‍ നിരവധി തവണ 10 വയസിനും അമ്പത് വയസിനുമിടയിലുള്ള സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുന്നതായി കണ്ടിട്ടുണ്ടെന്ന് കെ പി എസ് നായര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള നിരവധി ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.  ഇവര്‍ക്കൊപ്പം യുവതികളും നവദമ്പതികളുമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക