Image

കാസര്‍ഗോഡ് സര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റാന്‍ ശ്രമമെന്ന് വി.എസ്

Published on 12 October, 2018
കാസര്‍ഗോഡ് സര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റാന്‍ ശ്രമമെന്ന് വി.എസ്

തിരുവനന്തപുരം: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ വി.എസ് അച്യുതാനന്ദന്‍. കാസര്‍ഗോഡ് സര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന് വി.എസ് പറഞ്ഞു. സംഘപരിവാര്‍ അജണ്ടകളോട് സമരസപ്പെടാന്‍ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വകലാശാല മേലാളന്‍മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖില്‍ എന്ന വിദ്യാര്‍ത്ഥി ചെയ്ത കുറ്റമെന്നും വി.എസ് കുറ്റപ്പെടുത്തി. 

അഖിലിനെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും കോളജില്‍ നിന്ന പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും സര്‍വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും വി.എസ് ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്രസര്‍വകലാശാല അധികൃതരുടെ പ്രതികാര നടപടിയ്ക്ക് ഇരയായ അഖില്‍ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലാണ് വി.എസിന്റെ പ്രതികരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക