Image

കൊല്ലം തുളസി മാപ്പ് പറഞ്ഞു

Published on 12 October, 2018
കൊല്ലം തുളസി മാപ്പ് പറഞ്ഞു

കൊല്ലം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തെറ്റ് ബോധ്യമായെന്നും പരാമര്‍ശം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്നും ശുംഭന്‍മാര്‍ എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജുമാരെ അല്ലെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍  ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടു കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെയും നടന്‍ വിമര്‍ശിച്ചും. സുപ്രീം കോടതി ജഡ്ജിമാരെ ശുഭന്മാരെന്നാണ് പരാമര്‍ശിച്ചത്. കൊല്ലം തുളസിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക