Image

കേരളം 200 കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ് ലീഗല്‍ (കുര്യന്‍ പാമ്പാടി)

ഈയിടെ കാനഡ സന്ദര്‍ശിച്ച കുര്യന്‍ പാമ്പാടി Published on 13 October, 2018
കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)
 ഒരു നൂറ്റാണ്ടോളം നീണ്ട നിരോധനത്തിനു  ശേഷം കാനഡ കഞ്ചാവ് കൃഷിയും വില്പനയും വാങ്ങലും രാജ്യവ്യാപകമായി നിയമവിധേയമാക്കി. ഒക്ടോബര്‍ 17 മുതല്‍ ആര്‍ക്കും കഞ്ചാവ് വാങ്ങാം കഴിക്കാം വലിക്കാം കുടിക്കാം. ഡോക്റ്ററുടെ ശുപാര്‍ശ ആവശ്യമില്ല. ചരിത്രപ്രാധാനമായ  ഈ ചുവടുമാറ്റം നടത്തുന്ന  ലോകത്തിലെ ഏറ്റവും വലിയ രാജ്യവും കാനഡ തന്നെ. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം. കേരളത്തിന്റെ  ജനസംഖ്യ. 

കാനഡ യുടെ തൊട്ടു തെക്കു ഭാഗത്ത് അതിര്‍ത്തിയായി കിടക്കുന്ന അമേരിക്ക
യിലെ 31 സംസ്ഥാനങ്ങളിലും ആസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്താല്‍ മാത്രം കഞ്ചാവോ കഞ്ചാവു കലര്‍ന്ന ലഹരി മരുന്നുകളോ പൊതുവിപണിയില്‍ നിന്ന് വാങ്ങാനാവും എന്നതാണ് സ്ഥിതി.

ലോകത്തിന്റെ സ്ഥിതി അതാണെങ്കില്‍ കേരളത്തിലോ? ഇക്കൊല്ലം ഇതുവരെ ഇരുനൂറു കോടിയുടെയെങ്കിലും കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടി
യതായാണ് കണക്ക്. ഒക്ടോബര്‍ 8 നു പാലക്കാട്ടു എട്ടു കോടിയുടെ കഞ്ചാവ് പിടിച്ചപ്പോള്‍ അതേദിവസം കൊച്ചിയില്‍ ഇരുനൂറു കോടികോടി വിലമതി
ക്കുന്ന ലഹരി കാപ്‌സ്യുളുകള്‍ പിടികൂടി. രണ്ടും വിദേശത്തേക്കു കടത്താന്‍ ഉദ്ദേശിച്ചിരുന്നവ. 

ആരോഗ്യരക്ഷക്കു വേണ്ടിയോ മാനസിക സൗഖ്യത്തിനു വേണ്ടിയോ കഞ്ചാവ് വളര്‍ത്താനോ വില്‍ക്കാനോ  വാങ്ങാനോ ഏവരെയും അനുവദിക്കുന്ന ചരിത്രപ്രധാനമായ കനാബിസ് ബില്‍  29 നെതിരെ 52  വോട്ടിനു കനേഡിയന്‍ സെനറ്റ്  പാസാക്കുന്നത് ഞങ്ങള്‍ കാനഡയില്‍ സന്ദര്ശനത്തിനെത്തിയ വേളയിലാണ്ജൂണ്‍ 19ന്'. ഹൗസ്  ഓഫ് കോമണ്‍സ് അത് നേരത്തെ പാസാക്കിയിരുന്നു. രാജകീയ അനുമതിയോടെ  ഒക്ടോബര്‍ 17 നു നിയമംനടപ്പിലാകുമെന്നു പ്രഖ്യാപനവും വന്നു.

മോണ്‍ ട്രിയോള്‍  ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ 1976 ല്‍ ആദ്യമായി കാനഡ
യില്‍ കാലുകുത്തിയ ആളെന്ന നിലയില്‍  അരനൂറ്റാണ്ടിന് ശേഷമുള്ള കാനഡയെ കാണാന്‍ ആകാംക്ഷ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ബില്‍ സി 45 എന്ന കനാബിസ് ബില്‍ നിയമമാകുന്നത്തിനും നടപ്പിലാകുന്നതിനും സാക്ഷിയാകാന്‍ കഴിഞ്ഞത്  ഒരപൂര്‍വ സിദ്ധിയായി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പത്‌നി സോഫിയെ  സാരി ഉടുപ്പിച്ചു ഇന്ത്യ സന്ദര്‍ശിച്ച പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കരുതിക്കൂട്ടിയുള്ള സാഹസങ്ങളില്‍ ഒന്നായി ഇതിനെ കരുതണം.

കഞ്ചാവ് നിയമവിധേയമായി വളര്‍ത്താനും വില്‍ക്കാനുമുള്ള ലൈസന്‍സിന് വേണ്ടിയുള്ള നെട്ടോട്ടമാണ് പിനീട് കണ്ടത്. ഉണങ്ങിറെഡിയാക്കിയ കഞ്ചാവ് വാങ്ങാന്‍ ഡോക്ടര്‍മാരുടെ ശുപാര്‍ശ ആവശ്യമാണെന്നുള്ള നിബന്ധന എടുത്ത് കളഞ്ഞതോടെ 18 വയസു  പൂര്‍ത്തിയായ ആര്‍ക്കും 30 ഗ്രാം വരെ കഞ്ചാവ് തുറന്ന വിപണിയില്‍ നിന്ന് വാങ്ങാമെന്ന സ്ഥിതി വന്നു. ഇത് കാനഡയില്‍ ദൂരവ്യാപകമായ പ്രതിഫലനം സൃഷ്ടി ടിച്ചു. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്തിറങ്ങി.

ഞങ്ങള്‍ ഒരുമാസത്തിലേറെ ചെലവഴിച്ച ആല്‍ബര്‍ട്ടാ സ്‌റ്റേറ്റില്‍ തലസ്ഥാന മായ എഡ് മന്റനിലും വ്യവസായ നഗരമായ കാല്‍ഗരിയിലും എണ്ണഖനന മേഖലയായ ഫോര്‍ട്ട് മക് മറെയിലും കടകള്‍ തുറന്നു, നേരത്തെയുണ്ടായിരുന്ന ഡ്രഗ് ഡിസ്‌പെന്‍സറികള്‍ വിപുലപ്പെടുത്തി. കനാബിസ്, വീഡ് സ്, ഉണക്കകഞ്ചാവ്   തുടങ്ങിയ ബോര്‍ഡുകള്‍ നിരന്നു. രണ്ടു കി.മീ.ഇടവിട്ടേ  കടകള്‍ അനുവദിക്കൂ എന്ന് നഗര ഭരണസമിതികള്‍   നിഷ്‌കര്‍ഷിച്ചു. 

ആല്‍ബര്‍ട്ടയില്‍ കഞ്ചാവ് വാങ്ങാനുള്ള പ്രായപരിധി 19 ആക്കി. എഡ് മന്റ
നിലെ 1050 പാര്‍ക്കുകളില്‍ മൂന്നില്‍ രണ്ടിലും സിഗരട്ടും കഞ്ചാവും വലിക്കു
ന്നത് നിരോധിച്ചു. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള ഒരു രാജ്യത്തിന്റെ ഒരു പ്രവിശ്യാ തലസ്ഥാനത്ത് 1050 പാര്‍ക്കുകള്‍  അധികമല്ലല്ലോ. കേരളത്തിലെ ഏറ്ററ്വും  വലിയ നഗരമായ തിരുവനന്തപുരത്തിന്റെ 44 ഇരട്ടി വലിപ്പമുണ്ട് എഡ് മന്റന്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു ദിനം 30 ഗ്രാം വരെയേ  കഞ്ചാവു വാങ്ങാന്‍ ഒക്കൂ. പത്തു കനേഡിയന്‍ ഡോളര്‍ (ഒരു ഡോളര്‍ 57.25 രൂപ) വരെ വിലയുള്ള കനാബിസ് ഗ്രാം ഒന്നിന് ഒരു ഡോളര്‍ വീതം നികുതി ഈടാക്കും. അതിനു മുകളില്‍ ഫ്‌ലാറ്റ് ആയി 10 ശതമാനം. ബിയറിന് 50 ശതമാനവും മദ്യത്തിന് 80 ശതമാനവുമാണ് കാനഡയില്‍ നികുതി. കാനഡക്കാര്‍ പ്രതിവര്‍ഷം പത്തു ലക്ഷം കിലോ കഞ്ചാവ് വാങ്ങുമെന്നാണ് പ്രതീക്ഷ. നികുതി തന്നെ ബഹുശത കോടികള്‍ വരും. നികുതിയില്‍ . 75 ശതമാനം പ്രവിശ്യകള്‍ക്കാണ്. 25 ശതമാനം ഫെഡറല്‍ ഗവര്‌മെന്റിനും. 

കാല്‍ഗരിയില്‍  കഴിയുന്ന കാലത്തു കാല്‍ഗരി ഹെറാള്‍ഡ്, കാല്‍ഗരി സണ്‍, സ്റ്റാര്‍ മെട്രോ എന്നീ പ്രവിശ്യാ പത്രങ്ങളിലും ഗ്ലോബ് ആന്‍ഡ് മെയില്‍ നാഷണല്‍ പോസ്റ്റ് തുടങ്ങിയ ദേശിയ പത്രങ്ങളിലും കനാബിസ് ഒന്നാംപേജുകളില്‍ നിറഞ്ഞു നിന്നു. സീറ്റിവി, സിഎന്‍ബി തുടങ്ങിയ ചാനലുകളിലും വാര്‍ത്തകളും ചര്‍ച്ചകളും ഇതേക്കുറിച്ച് തന്നെ. പത്രങ്ങള്‍ റബര്‍ ബാന്‍ഡി ട്ടു ചുരുട്ടിക്കെട്ടി രാവിലെ നാലുമണിക്കു മുമ്പ്  ഒരു യുവാവ് കാറില്‍ വന്നു മുറ്റത്തേക്കു വലിച്ചെറിയും. സമ്മര്‍ ആയതിനാല്‍ അപ്പോഴേക്ക് നേരം വെളുത്തിരിക്കും.

ഇന്ത്യയിലും മലേഷ്യയിലും തായ്‌ലണ്ടിലും ഉള്ളതുപോലെ കാല്‍ഗരി നഗര ഹൃദയമായ ഡൗണ്‍ടൗണിലും ഒരു ചൈനാ ടൌണ്‍ ഉണ്ട്. അവരുടെ കടകളും റെസ്‌റ്റോറന്റുകളും ബുദ്ധ ക്ഷേത്രങ്ങളും നിറഞ്ഞ ഒരു മേഖല. ഒരുദിവസം അവിടെ ഒരു പ്രകടനം കണ്ടു. ''ചൈനാ ടൗണിലോ പരിസരത്തോ കഞ്ചാവു കടകള്‍ പാടില്ല'', . ''ഞങ്ങളുടെ പാരമ്പര്യത്തെയും കുട്ടികളുടെ ഭാവിയെയും കഞ്ചാവ് വില്‍പ്പന ബാധിക്കും'' എന്നിങ്ങനെയുള്ള ബാനറുകളുമായി. കള്ളുഷാപ്പുകള്‍ക്കെതിരെ കേരളത്തില്‍; നടക്കാറുള്ള പ്രത്യക്ഷ സമരം പോലെ. 

ഒണ്ടാരിയോയോയുടെ തലസ്ഥാനവും കാനഡയിലെ ഏറ്റം വലിയ പട്ടണവുമായ ടൊറന്റോയില്‍ ദൂരപരിധി ലംഘിച്ചു കഞ്ചാവ് വില്‍പ്പന നടത്തിയ ചില കടകള്‍ പോലിസ് റെയ്ഡ് നടത്തി ഉടമകളെ  അറസ്റ്റ് ചെയ്യുന്നതും കണ്ടു. പതിനെട്ടില്‍  കുറഞ്ഞ പ്രായക്കാര്‍ക്കു കനാബിസ് വില്‍ക്കുന്നത് കുറ്റകരമാണ്. പതിന്നാലു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്തുകൊണ്ടെന്നറിഞ്ഞില്ല, കനാബിസ് കടകളില്‍ കയറുന്ന പലരും ഹുഡ്ഡി (ശിരോകവചം) കൊണ്ട് മുഖം മറച്ചിരുന്നു. നമ്മുടെ ബീവറേജസ്സിനു മുമ്പില്‍ ക്യുനി ല്‍ക്കുന്നവരെപ്പോലെ. 

രാജ്യത്തിനു വലിയ വരുമാനം ഉണ്ടാക്കാന്‍  കഴിയുന്നു എന്നതിനേക്കാള്‍ ലഹരിമരുന്ന് വിപത്തില്‍ നിന്ന് പുതിയ തലമുറയെ  രക്ഷപ്പെടുത്താനാവും എന്നതാണ് ഇതിനു പറയുന്ന ന്യായം.കോടികള്‍ മറിയുന്ന ലഹരിമരുന്നു  കള്ളക്കടത്ത് ഇല്ലാതാക്കാനുള്ള വഴികൂടിയാണ് ലഹരിമരുന്ന് വ്യാപനം നിയമവിധേയമാക്കുന്നത് എന്നാണ് വ്യാഖ്യാനം. പുതിയ നയം വലിയ വിപത്ത് ക്ഷ ണിച്ചുവരുത്തുമെന്നു പറയുന്നവരും ധാരാളം..ജൂലൈ 12 നു കാല്‍ഗരി ഹെറാള്‍ഡില്‍ ഡോ.പീറ്റര്‍ നീമാന്റെ ഒരു ഫുള്‍ പേജ് ലേഖനം കണ്ടു. അമേരിക്കയിലെ കോളറാഡോയുടെ അനുഭവം മറിച്ചാണെന്നു കണക്കുകള്‍ സഹിതം അദ്ദേഹം സമര്‍ഥിക്കുന്നു.

മദ്യക്കച്ചവടം നടത്തിക്കൊണ്ടു തന്നെ മദ്യവിപത്തിനെതിരായ പ്രചാരണം നടത്തുന്ന കേരളം കഞ്ചാവ് കടകള്‍ അനുവദിക്കുന്ന ഒരു കാലം വിഭാവനം ചെയ്യാന്‍ പോലും കഴിയുന്നില്ല. നാളെ എന്ത് നടക്കും എന്ന് പറയാനും വയ്യ. പക്ഷെ ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി ഇരുനൂറു കോടിയുടെ കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു എന്നത് സത്യമാണ്. 

പാലക്കാട് ജംക് ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു  ഒക്ടോബര്‍ 8നു എട്ടുകോടി രൂപ വില വരുന്ന രണ്ടു കിലോ ഹാഷിഷുമായി സിന്ധുജ എന്ന പെണ്‍കുട്ടിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതാണ് ഒടുവിലത്തെ ഒരു സംഭവം.  കന്യാകുമാരി കല്‍ക്കുളം സ്വദേശിനിയായ ഈ 21കാരി ലഹരിമരുന്ന് വിശാഖ പട്ടണത്തു നിന്ന് മലപ്പുറംകാരനായ ഒരു മഹമ്മദ് ജബ്ബാറിനെ പേര്‍ക്ക് കൊണ്ടുവരികയായായിരുന്നു. കൊച്ചി എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടത്താനായി. സിന്ധുജ  വിധവയാണ്  ഒരു കുട്ടിയുണ്ട്. ഒരുലക്ഷം രൂപവരെയായിരുന്നു പ്രതിഫലം. 

വിപണിയില്‍ ഇരുനൂറു കോടി വില മതിക്കുന്ന എംഡിഎംഎ (മെതിലിന്‍ ഡയോക്‌സിമെതാം ഫെറ്റമിന്‍) എന്ന ലഹരി മരുന്നിന്റെ ക്യാപ്‌സ്യൂളുകളാണ് പിന്നീട് കൊച്ചിയില്‍ പിടികൂടിയത്. കണ്ണൂര്‍കാരനായ പ്രശാന്ത് കുമാറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.. എക്സ്റ്റസി (ലഹരി)  എന്നു വിളിപ്പേരുള്ള ഈ മരുന്നിന്റെ കള്ളക്കടത്ത്.എഗ് മൂറിലെ ഒരു െ്രെപവറ്റ്  കൊറിയര്‍ സര്‍വിസ് മുഖേന എട്ടു ടെക്‌സ്‌റ്റൈല്‍ കാര്‍ട്ടണുകളില്‍ ഒളിപ്പിച്ചായിരുന്നു.  64 പാക്കറ്റുകളും  കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞിരുന്നു. ലക്ഷ്യം മലേഷ്യ.


കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)കേരളം 200  കോടിയുടെ കഞ്ചാവ് പിടിക്കുമ്പോള്‍ കാനഡയിലൊട്ടാകെ കനാബിസ്   ലീഗല്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക